0
0
Read Time:58 Second
www.haqnews.in
കാസര്‍കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി
തിരുവനന്തപുരം:
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച്ച അവധി പ്രഖ്യാപിച്ചു. സർവകലാശാലകൾ പരീക്ഷകളും മാറ്റിവെച്ചു. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിൽപ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി. കാസർകോട് കോളേജുകൾക്ക് അവധി ബാധകമല്ല. മഹാത്മാഗാന്ധി സർവ്വകലാശാല തിങ്കളാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.