അനധികൃത സാറ്റലൈറ്റ് ഡിഷ് ടി.വി റിസീവറുകളുടെ വിൽപ്പന ; പ്രവാസി കടയുടമയ്ക്ക് തടവ് ശിക്ഷ
അബുദാബി : ദുബൈയിൽ ചാനലുകൾ ഡീകോഡ് ചെയ്യുന്ന ടി.വി റിസീവറുകൾ അനധികൃതമായി വിറ്റ പ്രവാസിയ്ക്ക് ഒരു മാസത്തെ തടവും 5,000 ദിർഹം പിഴയും . ദുബൈ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത് . പ്രവാസിയുടെ കടയും അടച്ചുപൂട്ടാൻ ഉത്തരവായി . രാജ്യത്തെ അംഗീകൃത ചാനൽ ഏജന്റുമാരിൽ നിന്ന് അനുമതി വാങ്ങാതെയാണ് ഇയാൾ റിസീവറുകൾ വിറ്റത് . സാറ്റലൈറ്റ് ഡിഷ് ചാനലുകളുടെ അംഗീകൃത വിതരണക്കാരിൽ നിന്നും ഏജന്റുമാരിൽ നിന്നും സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള വകുപ്പിന് പരാതി ലഭിച്ചതിനെ തുടർന്നാണ് ദുബൈ പൊലീസ് പ്രവാസിയെ അറസ്റ്റ് ചെയ്തത് . സാറ്റലൈറ്റ് ടി.വി ഏജന്റുമാരിൽ നിന്ന് അനുമതി വാങ്ങാതെയാണ് ഏഷ്യയിൽ നിന്നും ലൈസൻസില്ലാതെ കൊണ്ടുവന്ന റിസീവറുകൾ ഇയാൾ വിറ്റതെന്ന് പൊലീസ് രേഖകളിൽ പറയുന്നു . പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അവയുടെ കൃത്യത സ്ഥിരീകരിച്ചതിന് ശേഷമാണ് ദുബൈ പൊലീസ് സംഘം പ്രവാസിയുടെ കടയിൽ റെയ്ഡ് നടത്തി അറസ്റ്റ് രേഖപ്പെടുത്തിയത് . സാറ്റലൈറ്റ് ചാനലുകൾക്കായുള്ള ലൈസൻസില്ലാത്ത മൂന്ന് റിസീവറുകൾ ഇയാളുടെ പക്കൽ നിന്നും കണ്ടെത്തുകയും ചെയ്തു .
അനധികൃത സാറ്റലൈറ്റ് ഡിഷ് ടി.വി റിസീവറുകളുടെ വിൽപ്പന ; പ്രവാസി കടയുടമയ്ക്ക് തടവ് ശിക്ഷ
Read Time:1 Minute, 54 Second