ഉപ്പള: ടൈപ്പോഗ്രഫി ചിത്ര രചനയിൽ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ് കരസ്ഥമാക്കി ഉപ്പള സ്വദേശിനി ശരീഫത്ത് റാഫിയ.
മുൻ ആരോഗ്യ മന്ത്രി ശൈലജ ടീച്ചറിൽ നിന്ന് മെഡലും പ്രശസ്തി പത്രവും റാഫിയ ഏറ്റുവാങ്ങി.
മാസങ്ങൾക്ക് മുമ്പ് മംഗൽപാടി ജനകീയവേദി റാഫിയയെ മൊമെന്റോ നൽകി അനുമോദിച്ചിരുന്നു.
മലയാളം ഇംഗ്ലീഷ് തുടങ്ങിയ വിവിധ അക്ഷരങ്ങൾ ഉപയോഗിച്ചാണ് റാഫിയ ചിത്ര കലയിൽ നൂതന വിസ്മയം തീർക്കുന്നത്. ലോക്ഡൗൺ കാലത്താണ് ഉപ്പള പത്വാടിയിലെ ബയോ കെമിസ്ട്രി ലക്ചറായ റാഫിയ ചിത്രം വരച്ച് തുടങ്ങിയത്. അക്ഷരങ്ങൾ കോർത്തിണക്കി നൂറ് കണക്കിന് ചിത്രങ്ങളാണ് ഇതിനോടകം വരച്ചത്.
മഹാത്മാഗാന്ധി,നരേന്ദ്ര മോഡി,പിണറായി വിജയൻ,ഷിഹാബ് തങ്ങൾ, ശൈലജ ടീച്ചർ,ലജനീകാന്ത്,മെസ്സി തുടങ്ങിയ നിരവധി പേരുടെ ചിത്രങ്ങളാണ് റാഫിയ വരക്കുന്നത്.
ചെറുപ്പം മുതലേ ചിത്ര രചനയിൽ കമ്പം ഉണ്ടായിരുന്നെങ്കിലും പരിശീലനം നേടിയിരുന്നില്ല. പിന്നീട് യൂടുബ് വഴിയാണ് പഠിച്ചെടുത്തത്.
ഉപ്പളയിലെ അബ്ദുൽ ഖാദറിന്റെയും സുബൈദ ടീച്ചറിന്റെയും മകളാണ് റാഫിയ.