കന്നഡ നടന്‍ പുനീത് രാജ്കുമാര്‍ അന്തരിച്ചു
ബെംഗളൂരു: കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാര്‍ അന്തരിച്ചു. 41 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ വിക്രം ആശുപത്രിയില്‍ കഴിയവെയായിരുന്നു അന്ത്യം.
പുനീതിന്റെ പേഴ്‌സണല്‍ മാനേജര്‍ സതീഷാണ് മരണവാര്‍ത്ത പുറത്തു വിട്ടത്. അദ്ദേഹത്തിന്റെ സഹോദരനും സിനിമാതാരവുമായ ശിവരാജ്കുമാറും, സിനിമാ താരം യഷും മരണസമയത്ത് പുനീതിനൊപ്പം ഉണ്ടായിരുന്നു.
2018ൽ പ്രളയമുണ്ടായപ്പോൾ കേരളത്തിന് 5 ലക്ഷം രൂപയും കുടകിലെ ഓരോ കുടുംബത്തിനും ഓരോ ലക്ഷം വീതവും പുനീത് രാജ്‌കുമാർ നൽകിയിരുന്നു.
കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ ഉള്‍പ്പടെ നിരവധിപേർ പുനീതിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
അപ്പു എന്ന സിനിമയിലൂടെയാണ് പുനീത് ആദ്യമായി നായകവേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ വിജയത്തിന് ശേഷം താരം അപ്പു എന്ന പേരിലാണ് സിനിമാ ലോകത്ത് അറിയപ്പെട്ടിരുന്നത്.
കന്നഡ സിനിമാ ലോകത്തിലെ അതുല്യ നടന്‍ രാജ്കുമാറിന്റെ മകനാണ് പുനീത് രാജ്കുമാര്‍.ബാലതാരമായാണ് പുനീത് അഭിനയരംഗത്തേക്കെത്തിയത്.
മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം രണ്ട് തവണ സ്വന്തമാക്കിയ പുനീത്, 1985ല്‍ മികച്ച ബാലതാരത്തിനുളള ദേശീയ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.
അഭി, അജയ്, അരസു തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായി. മോഹന്‍ലാലിനൊപ്പം മൈത്രി എന്ന ചിത്രത്തിലും പുനീത് അഭിനയിച്ചിട്ടുണ്ട്.
യുവരത്‌ന എന്ന സിനിമയാണ് അദ്ദേഹത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്.