പ്ലസ്ടു പഠനം: അവസര നിഷേധം അനുവദിക്കാനാവില്ല;
പ്രതിഷേധം അലയടിച്ച് എസ്.കെ.എസ്.എസ്.എഫ് ‘സമരത്തുടക്കം’
കാസർകോട്: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് തുടർപഠനത്തിനുള്ള അവസരം നിഷേധിക്കപ്പെട്ട സർക്കാർ നടപടിക്കെതിരെ ജില്ലാ എസ്.കെ.എസ്.എസ്.എഫ് കമ്മറ്റി കലക്ട്രേറ്റിനു മുന്നിൽ നടത്തിയ സമരത്തുടക്കത്തിൽ പ്രതിഷേധം അലയടിച്ചു. മലബാർ ജില്ലകളിലെ പഠനത്തിൽ മികവ് കാട്ടിയ വിദ്യാർത്ഥികളെ പെരുവഴിയിക്കുന്ന നടപടി സർക്കാർ തിരുത്തി അർഹമായ സീറ്റുകൾ അനുവദിച്ചു നൽകാൻ തയ്യാറാകാത്ത പക്ഷം ശക്തമായ സമരപരിപാടികൾക്ക് എസ്.കെ.എസ്.എസ്.എഫിന് നേതൃത്വം നൽകേണ്ടിവരുമെന്ന് ‘പ്ലസ്ടു പഠനം; അവസര നിഷേധം അനുവദിക്കാനാവില്ല’ എന്ന പ്രമേയത്തിൽ നടത്തിയ ‘സമരത്തുടക്കം’ മുന്നറിയിപ്പ് നൽകി.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വർക്കിംഗ് സെക്രട്ടറി കെ താജുദ്ദീൻ ദാരിമി പടന്ന ഉദ്ഘടനം ചെയ്തു. ജില്ലാ പ്രസിന്റ് സുഹൈർ അസ്ഹരി പള്ളങ്കോട് അധ്യക്ഷനായി. അഡ്വ. ഇബ്റാഹിം മാസ്റ്റർ പള്ളങ്കോട് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്ഫ് ഇടനീർ, വി.കെ മുഷ്താഖ് ദാരിമി, യൂനുസ് ഫൈസി കാക്കടവ്, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, മൂസ നിസാമി നാട്ടക്കൽ, പി.എച്ച് അസ്ഹരി കളത്തൂർ സംസാരിച്ചു. മെയ്തു മൌലവി ചെർക്കള, ജൌഹർ ഉദുമ, ബിലാൽ ആരിക്കാടി, ഹാഷിം ഓരിമുക്ക്, ലത്തീഫ് തൈക്കടപ്പുറം, അജാസ് കുന്നിൽ, ത്വയ്യിബ് കാനക്കോട്, നാസർ മാവിലാടം, ഹക്കീം ദാരിമി വിദ്യാനഗർ, അബ്ദുല്ല ടി.എൻ മൂല, ഹമീദ്ചേരങ്കൈ, ലത്തീഫ് മൗലവി നാരമ്പാടി തുടങ്ങിയവർ സംബന്ധിച്ചു.
ഫോട്ടോ: ‘പ്ലസ്ടു പഠനം; അവസര നിഷേധം അനുവദിക്കാനാവില്ല’ എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മറ്റി കാസർകോട് കളക്ട്രേറ്റിനു മുന്നിൽ നടത്തിയ ‘സമരത്തുടക്കം’ പ്രതിഷേധം സംസ്ഥാന വർക്കിംഗ് സെക്രട്ടറി താജുദ്ദീൻ ദാരിമി പടന്ന ഉദ്ഘാടനം ചെയ്യുന്നു.