Read Time:1 Minute, 15 Second
ദുബൈ മംഗൽപാടി പഞ്ചായത്ത് കെ.എം.സി.സി. ചികിത്സാ ധന സഹായം കൈമാറി
ഉപ്പള: മംഗൽപാടി പഞ്ചായത്തിലെ രണ്ട് രോഗികൾക്കായി ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി സ്വരൂപിച്ച ചികിത്സാ ധന സഹായം ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ട്രഷറർ ഇബ്രാഹിം ബേരികെ, പഞ്ചായത്ത് കമ്മിറ്റി ട്രഷറർ മുഹമ്മദ് കളായി എന്നിവർ മുസ്ലിം ലീഗ് കമ്മിറ്റിയെ ഏൽപിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം ബി യൂസുഫ്, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി എം സലിം, ജനറൽ സെക്രട്ടറി ഇൻചാർജ് ഉമർ അപ്പോളോ, ജില്ലാ പഞ്ചായത്ത് മെമ്പർ ഗോൾഡൻ റഹ്മാൻ, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ബി എം മുസ്തഫ, ഗ്രാമ പഞ്ചായത്ത് മെമ്പർ ടി എ ശരീഫ്, അബ്ദുൽ റഹ്മാൻ ബണ്ടസാല, അബ്ദുല്ല മുഹമ്മദ്, ചെമ്മി പഞ്ചാര എന്നിവർ സന്നിഹിതരായിരുന്നു.