ദുബായ് വീണ്ടും തിരക്കിലേക്ക് ; ഊർജമേകി എക്സ്പോ 2020 , വൻ സന്ദർശക പ്രവാഹം

0 0
Read Time:2 Minute, 32 Second

ദുബായ് വീണ്ടും തിരക്കിലേക്ക് ; ഊർജമേകി എക്സ്പോ 2020 , വൻ സന്ദർശക പ്രവാഹം

ദുബായ് : എക്സ്പോ 2020 ആരംഭിച്ചത് മുതൽ ഇന്ത്യയിൽ നിന്നടക്കം വിവിധ രാജ്യങ്ങളിൽ നിന്ന് ദുബായിലേയ്ക്ക് വൻ സന്ദർശക പ്രവാഹമാണ് ഉണ്ടായികൊണ്ടിരിക്കുന്നതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫൊറിനേഴ്സ് അഫയേഴ്സ് അറിയിച്ചു . സെപ്റ്റംബർ 30 മുതൽ ദുബായിലെത്തിയത് 4,77,101 സന്ദർശകരാണെന്ന് ജിഡിആർഎഫ്എ ദുബായ് തലവൻ ലഫ് . ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി പറഞ്ഞു . ടൂറിസത്തിന്റെ ശക്തമായ തിരിച്ചുവരവും കോവിഡ് 19 ൽ നിന്നുള്ള യുഎഇയുടെ മികച്ച അതിജീവനവുമാണ് സന്ദർശകരുടെ എണ്ണത്തിലുള്ള വർധവ് സൂചിപ്പിക്കുന്നത് . എക്സ്പോയിലേക്കുള്ള ദശലക്ഷക്കണക്കിന് സഞ്ചാരികളെ മികച്ച രീതിയിൽ രാജ്യത്തേക്ക് സ്വാഗതം ചെയ്യാൻ ജിഡിആർഎഫ്എ സദാസമയം സേവന സന്നദ്ധരാണ് . നടപടിക്രമങ്ങൾ കൂടുതൽ സുഗമമാക്കാൻ മികവാർന്ന സേവനങ്ങൾ നൽകിവരുന്നു . യുഎഇയുടെ സാംസ്കാരിക പൈതൃകം കാണാനുള്ള സവിശേഷമായ അവസരമാണ് എക്സ്പോ 2020 സന്ദർശകർക്ക് നൽകുന്നത് . ഈ അഭൂതപൂർവമായ വിജയത്തിന്റെ ഭാഗമായതിൽ അഭിമാനിക്കുന്നുവെന്നും മഹാമാരിക്ക് ശേഷം രാജ്യത്തേയ്ക്കുള്ള സന്ദർശകരുടെ എണ്ണത്തിലുള്ള വർധനവ് സമ്പദ്വ്യവസ്ഥയെ കൂടുതൽ ഉത്തേജിപ്പിക്കുമെന്നും അൽ മർറി കൂട്ടിച്ചേർത്തു .
എക്സ്പോയുടെ ഉദ്ഘാടന ദിവസം മാത്രം ജിഡിആർഎഫ്എ ദുബായ് ഇഷ്യു ചെയ്ത എൻട്രി പെർമിറ്റുകളുടെ എണ്ണം 32,000 ലേറെ ആയിരുന്നു . ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ പാസ്പോർട്ട് കൺട്രോൾ ഓഫീസർമാർ പ്രതിദിനം 85,000 ൽ അധികം യാത്രക്കാരെ എൻട്രി , എക്സിറ്റ് പോയിന്റുകളിൽ കൈകാര്യം ചെയ്യുന്നുണ്ടെന്ന് മുൻപ് ജിഡിആർഎഫ്എ വെളിപ്പെടുത്തിയിരുന്നു .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!