Read Time:1 Minute, 27 Second
AIIMS കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ സ്റ്റാറ്റസ് സമരം ആരംഭിച്ചു.
എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ തയ്യാറാക്കിയ 29 സെക്കന്റുകൾ ദൈർഗ്ഗ്യമുള്ള വീഡിയോകളാണ് വാട്സ്ആപ്പിൽ സ്റ്റാറ്റസ് ആയിട്ടും ഫേസ്ബുക്കിൽ സ്റ്റോറികളായിട്ടും സജീവമായത്.
കേരള നിയമസഭാ സമ്മേളന സന്ദർഭങ്ങളിൽ വിഷയം അവതരിപ്പിച്ച് ജില്ലയുടെ പേര് വെച്ച് പുതീയ പ്രൊപോസൽ പുറത്തിറക്കുവാനായി നിയമ സഭയിൽ ജില്ലയിൽ നിന്നുള്ള എം.എൽ.എ.മാർ ഇതുവരെ മുതിർന്നിട്ടില്ല.
സ്റ്റാറ്റസ് സമരം ജില്ലയിലെ ജനങ്ങൾ ഏറ്റെടുത്തതിലിലൂടെ ജില്ലയുടെ വികാരം അധികാരികളുടെ ശ്രദ്ധ ക്ഷണിക്കുമെന്നാണ് കൂട്ടായ്മയുടെ പ്രതീക്ഷ.
കൂട്ടായ്മയുടെ മുൻനിര പ്രവർത്തകരായ
പ്രദീപ് വെള്ളമുണ്ട, ഹരിത മാനടുക്കം, ശരത്ത് അമ്പലത്തറ, അബ്ദുൽ ഖയ്യൂമ് കാഞ്ഞങ്ങാട് എന്നിവരാണ് സ്റ്റാറ്റസ് സമരത്തിന്റെ ചുക്കാൻ പിടിക്കുന്നത്.