കേരളത്തിൽ ഏഷ്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുമായി ലുലു ഗ്രൂപ്പ്
തിരുവനന്തപുരം: തലസ്ഥാനനഗരിയിലെ ലുലു ഷോപ്പിങ് മാള്‍ ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കാനാണ് പദ്ധതിയെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. കോവിഡ് സാഹചര്യം നില്‍ക്കുന്നതിനാലാണ് ഷോപ്പിംഗ് മാള്‍ തുറക്കാന്‍ വൈകിയതെന്നാണ് അദ്ധേഹം പറഞ്ഞത്.
ഒന്നരക്കൊല്ലത്തിനുള്ളില്‍ 30 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരത്ത് കാരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് തലസ്ഥാന നഗരിയിലേക്ക് ലുലുവിന്റെ ഏറ്റവും വലിയ മാള്‍ എത്തുന്നത്.
കോവിഡ് തുടങ്ങിയ ശേഷം ലോകത്തിന്റെ പല കോണുകളിലുമായി 26 ഹൈപ്പര്‍മാര്‍ക്കറ്റും സൂപ്പര്‍മാര്‍ക്കറ്റുമാണ് ലുലു തുറന്നത്. ഇതില്‍ 15 എണ്ണവും തുറന്നത് ഈ വര്‍ഷമാണ്. നാല് ഇ-കോമേഴ്സ് സെന്റര്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്.ബെംഗളൂരുവിലെ ഷോപ്പിങ് മോള്‍ നിര്‍മാണവും പൂര്‍ത്തിയായിരിക്കുകയാണ്. ലക്നൗവില്‍ നിര്‍മാണം അവസാനഘട്ടത്തിലാണെന്നും യൂസഫലി മുന്‍പ് പ്രതികരിച്ചത്.
കൊച്ചിയിലെ ലുലു മാളിനുശേഷമാണ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഷോപ്പിങ് മാള്‍ തലസ്ഥാനനഗരിയില്‍ എത്തുന്നതും. ഏഷ്യയിലെ ഏറ്റവും വലിയ മാള്‍ എന്ന പ്രത്യേകത കൂടി തിരുവനന്തപുരത്തെ ലുലുമാളിനുണ്ട്.തിരുവനന്തപുരത്തെ ആക്കുളത്താണ് ദേശീയ പാതയ്ക്കരികിലായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷോപ്പിങ് മാള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. രണ്ട് മാസം മാത്രമാണ് ലുലു മാള്‍ തുറക്കാനുള്ളത്.
ലുലു ഗ്രൂപ്പിന്റെ രാജ്യത്തെ ഏറ്റവും വലുതും, വലുപ്പത്തിലും ആകര്‍ഷണീയതയിലും ഏഷ്യയില്‍ ഒന്നാംനിരയിലേതുമായ മാള്‍ എന്നാണ് ലുലു അധികൃതര്‍ വെളിപ്പെടുത്തുന്നത്. നവംബര്‍ അവസാനത്തോടെ മാള്‍ തലസ്ഥാന നഗരയില്‍ മിഴി തുറക്കുക.ദേശീയപാതയോരത്ത് ടെക്നോപാര്‍ക്കിന് സമീപം ആക്കുളത്ത് പണി പൂര്‍ത്തിയാകുന്ന മാള്‍ ആക്ഷരാര്‍ത്ഥത്തില്‍ വിസ്മയങ്ങളുടെ കൊട്ടാരം കൂടിയാണ്. ഇതില്‍ ഏറ്റവും ശ്രദ്ധേയം വിനോദത്തെ തൊട്ടുണര്‍ത്താന്‍ കുട്ടികള്‍ക്കായി ഒരുക്കിയ റൈഡുകളാണ്.
മുഖ്യ ആകര്‍ഷണം ഫണ്‍ ട്യൂറ
കുട്ടികള്‍ക്കായി കേരളത്തിലെ ഏറ്റവും വലിയ പാര്‍ക്കാണ് തിരുവനന്തപുരം മാളില്‍ തയാറാകുന്നത് എന്നതാണ് മുഖ്യ ആകര്‍ഷണം. ഫണ്‍ ട്യൂറ എന്നാണ് ഇതിന് നാമകരണം ചെയ്തിരിക്കുന്നത്.450 റൈഡുകളാണ് മാളില്‍ കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. അതില്‍ 50 റൈഡുകള്‍ കേരളത്തില്‍ ആദ്യമാണെന്നും നിര്‍മ്മാതാക്കള്‍ പറയുന്നത്. 80,000 ചതുരശ്ര അടി ഫാമിലി എന്റര്‍ടൈന്‍മെന്റ് സെന്ററും ഇതില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുമിച്ച് കുതിച്ചു ചാടാന്‍ ട്രാംപോളിന്‍ പാര്‍ക്കും. ഇതോടെ മാള്‍ നഗരത്തിലെ ഏറ്റവും വലിയ എന്റര്‍ടെയ്ന്‍മെന്റ് മേഖലയായി മാറുമെന്നും ലുലു അധികൃതര്‍ വ്യക്തമാക്കുന്നു.
2.3 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള മാള്‍ ഗ്രൗണ്ട് കൂടാതെ 2 നിലകളിലാണ് നിര്‍മിച്ചിട്ടുള്ളത്. പ്രമുഖ ബ്രാന്‍ഡുകളെല്ലാം തലസ്ഥാന നഗരിയിലേക്ക് എത്തുന്നു എന്നതും ലുലുമാളിന്റെ പ്രത്യേകതയാണ്. വസ്ത്രമേഖലയിലെയും സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങളുടെയും 10 ബ്രാന്‍ഡുകള്‍ കേരളത്തില്‍ ഇതുവരെ വരാത്തത്. ഇവ തെക്കേ ഇന്ത്യയിലും ആദ്യമായാണെത്തുന്നത്. 2500 പേര്‍ക്കിരിക്കാവുന്ന ഫുഡ് കോര്‍ട്ട്, 3800 വാഹനങ്ങള്‍ക്ക് പാര്‍ക്കിങ്.7200 ചതുരശ്രമീറ്ററില്‍ 12 മള്‍ട്ടിപ്ലക്സ് സിനിമാതീയറ്ററുകള്‍.2 ലക്ഷം ചതുരശ്ര അടി വലുപ്പത്തില്‍ കേരളത്തിലെ തന്നെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ്. ഫുഡ് കോര്‍ട്ടില്‍ ലോകത്തെ എല്ലാ രുചികളും എത്തിക്കാന്‍ രാജ്യാന്തര ഭക്ഷണങ്ങളുടെ രുചിക്കൂട്ടുമായി റസ്റ്ററന്റുകളും കഫേകളും എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.
ഇന്ത്യയിലെ തന്നെ മാളുകളില്‍ ഏറ്റവും കൂടുതല്‍ തുറസ്സായ സ്ഥലവും ഇടനാഴികളും ഉള്ള മാളും തിരുവനന്തപുരത്തെ ലുലുവിനാണെന്നു നിര്‍മാതാക്കള്‍ പറയുന്നു. മാളിന്റെ പ്രധാന കവാടം കഴിഞ്ഞ് അകത്തേക്ക് കയറുന്ന ഈ സ്ഥലത്തു വലിയ ബിസിനസ് ഇവന്റുകള്‍ നടത്താനുള്ള വിശാലമായ ഇടം. പുതിയ ഉല്‍പന്നങ്ങളെ പരിചയപ്പെടുത്തല്‍, ബിസിനസ് സംരംഭങ്ങളുടെ തുടക്ക പ്രഖ്യാപനമൊക്കെ ഇപ്പോള്‍ ഇത്തരം മാളുകളിലാണ് വന്‍കിട കമ്ബനികള്‍ നടത്തുന്നത്. രാജ്യത്തെ വന്‍നഗരങ്ങളുടെ മാത്രം കുത്തകയായ ഇത്തരം ബിഗ് ഇവന്റുകള്‍ ഇനി തിരുവനന്തപുരത്തേക്കു കൂടുമാറും.
10,000 പേര്‍ക്ക് നേരിട്ടും പരോക്ഷമായും ജോലി
10,000 പേര്‍ക്ക് നേരിട്ടും പരോക്ഷമായും ജോലി നല്‍കുന്നതാണ് ലുലു മാള്‍ എന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. ജൈവ ഉല്‍പന്നങ്ങളുടെ പ്രത്യേക കേന്ദ്രവും ഹൈപ്പര്‍ മാര്‍ക്കറ്റില്‍ തുറക്കുന്നുണ്ട്. നാട്ടിലെ കര്‍ഷകരുടെ ഉല്‍പന്നങ്ങളെത്തിച്ച് ന്യായമായ വില നല്‍കി പ്രോത്സാഹിപ്പിക്കും. ജൈവ അരി മുതല്‍ പച്ചക്കറിയും അനുബന്ധ ഉല്‍പന്നങ്ങള്‍ക്കും കര്‍ഷകര്‍ക്ക് വലിയൊരു വിപണിയൊരുക്കുകയാണ് ലുലുമാള്‍ ലക്ഷ്യം വയ്ക്കുന്നത്. പച്ചക്കറിയും മത്സ്യവും മറ്റു സാധനങ്ങളും മാളിലേക്ക് നല്‍കുന്ന പുതു ചെറുകിട വ്യവസായ ഗ്രൂപ്പുകള്‍ പിറവിയെടുക്കുന്നതിന് ലുലുമാള്‍ വഴി സാധിക്കും.
മാളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഭക്ഷണമെത്തിക്കുന്ന സംരംഭങ്ങളിലൂടെ നൂറുകണക്കിനാളുകള്‍ക്ക് തൊഴിലും ജീവിതവും നല്‍കും. ഇവിടെ ജോലി ചെയ്യുന്നവര്‍ക്ക് താമസിക്കാന്‍ ഹോസ്റ്റലുകളും വീടുകളും ഒരുക്കുന്നതിലൂടെ നഗരത്തിന് വരുമാനവും വളര്‍ച്ചയും ലഭിക്കുമെന്നാണ് തിരുവനന്തപുരത്തെ സംബന്ധിച്ച് മറ്റൊരു പ്രത്യേകത. കൊച്ചി പോലെ അതിവേഗം വികസിക്കുന്ന പട്ടണമായി മാറാന്‍ ലുലുമാളിന്റെ വരവോടെ കഴിയുമെന്നതും പ്രത്യേകതയാണ്.
വലിയൊരു മാള്‍ വരുമ്ബോള്‍ ചെറുകിട വ്യാപാരികളെ ബാധിക്കുമെന്ന ഊഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് പറയുന്നു ലുലു ഗ്രൂപ്പ് അധികൃതര്‍. ഇത്തരം വസ്തുതകളെ തള്ളുന്ന കണക്കുകളാണ് അവര്‍ക്ക് പറയാനുള്ളതും.കൊച്ചി ഇടപ്പള്ളിയില്‍ ലുലു മാള്‍ വന്നതിന് ശേഷം ഇതുവരെ ഇടപ്പള്ളിയിലും പരിസരത്തും തുറന്നത് 560 ചെറുതും വലുതുമായ റസ്റ്ററന്റുകളാണ്. 2 ടാക്സി സ്റ്റാന്‍ഡുകളും മൂന്ന് ഓട്ടോറിക്ഷാ സ്റ്റാന്‍ഡുകളും കൊച്ചിയില്‍ ലുലു മാളിനോട് ചേര്‍ന്നു പുതുതായി തുടങ്ങി. നഗരത്തിന്റെ വളര്‍ച്ച ഈ ഭാഗത്തേക്ക് നീങ്ങി. ഇങ്ങനെ കൊച്ചിക്ക് പറയാനുള്ളതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ അനന്തപുരിക്ക് പറയാനുണ്ടാകും.
ശ്രീപത്മാനഭന്റെ നാട്ടില്‍ മറ്റൊരു കൗതുകം കൂടി
ശ്രീപത്മാനഭന്റെ നാട്ടില്‍ ലുലു മാള്‍ തുറക്കാന്‍ കഴിയുന്നതോടെ ലോകത്തെ ഏറ്റവും വലിയ നിഥിശേഖരം കാത്തുസൂക്ഷിച്ച നഗരിയിലേക്ക് മറ്റൊരു കൗതുകം കൂടിയെത്തും. ഷോപ്പിങ്ങിനായി ലുലുമാളിലേക്ക് കയറാനാണെങ്കില്‍ ഒരു ദിവസമെങ്കിലും എടുക്കണം മാള്‍ കണ്‍കുളിര്‍ക്കെ കാണാന്‍ എന്നാണ് ശില്‍പികള്‍ പോലും പറയുന്നത്. രാജ്യാന്തര നിലവാരമുള്ള ഷോപ്പിങ് അനുഭവം തിരുവനന്തപുരം നിവാസികള്‍ക്കും സമീപ ജില്ലക്കാര്‍ക്കും നമ്മുടെ അയല്‍ സംസ്ഥാനത്തുള്ളവര്‍ക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന വിനോദ സഞ്ചാരികള്‍ക്കും നല്‍കാന്‍ സാധിക്കും എന്നതാണു സന്തോഷകരം. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അടുത്തായതിനാല്‍ തന്നെ കേരളത്തിലേക്ക് എത്തുന്ന സഞ്ചാരികളെ ലുലുമാള്‍ വേഗം ആകര്‍ഷിക്കും. വിനോദസഞ്ചാരമേഖലയ്ക്ക് ഇതൊരുപുത്തന്‍ ഉണര്‍വായി മാറുമെന്നും അധികൃതര്‍ കരുതുന്നത്.
2016 നവംബര്‍ 20 മുഖ്യമന്ത്രി പിണറായി വിജയനാണ് തറക്കല്ലിട്ടത്. അഞ്ച് വര്‍ഷം കൊണ്ട് ശരവേഗത്തിലാണ് ഏഷ്യയിലെ തന്നെ ഏറ്റവും വലുതെന്ന് വശേഷിപ്പിക്കാവുന്ന ലുലു മാള്‍ പണിതീര്‍ത്തത്. 2,000 കോടി രൂപയാണ് പദ്ധതിക്കായി ലുലു ഗ്രൂപ്പ് നിക്ഷേപിച്ചത്. സ്വകാര്യമേഖലയില്‍ കേരളത്തിലെത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. 5,000 ലധികം ആളുകള്‍ക്ക് നേരിട്ടും 20,000 പരം ആളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ അവസരങ്ങളാണ് പദ്ധതിയോടനുബന്ധിച്ച് ഉണ്ടാകുന്നത്.പരിസ്ഥിതിക്കനുകൂലമായി നിര്‍മ്മിക്കുന്ന മാള്‍ രൂപകല്പന ചെയ്തത് ലണ്ടന്‍ ആസ്ഥാനമായ ഡിസൈന്‍ ഇന്റര്‍നാഷണലാണ്.
തിരുവനന്തപുരത്ത് മാത്രമല്ല കോട്ടയം, തൃശൂര്‍, കോഴിക്കോട്, കോയമ്ബത്തൂര്‍ എന്നിവിടങ്ങളില്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്കുള്ള പ്രാരംഭ ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ജമ്മു കശ്മീരിലും നോയിഡയിലും ഭക്ഷ്യസംസ്‌കരണ ശാലകളുടെ നിര്‍മാണം വൈകാതെ തുടങ്ങാനാണ് ലുലു ഗ്രൂപ്പ് ഉദ്ദേശിക്കുന്നത്. ലുലുവിലെ 57,950 ജീവനക്കാരില്‍ 32,000 പേര്‍ ഇന്ത്യക്കാരാണ്. ഇതില്‍ 29,460 മലയാളികളുണ്ട്.നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.