പ്രതിസന്ധികളെ തരണം ചെയ്ത് യുഎഇയിലെ ജീവിതം സാധാരണ നിലയിലേക്ക് : ദൈവത്തിന് നന്ദി പറഞ്ഞ് അബുദാബി കിരീടാവകാശി
യുഎഇ കോവിഡ് പ്രതിസന്ധിയെ തരണം ചെയ്‌തെന്നും കോവിഡ് അനുഭവത്തിൽ നിന്ന് ധാരാളം പാഠങ്ങൾ പഠിക്കുകയും യുഎഇയിലെ ജീവിതം ഇപ്പോൾ സാധാരണ നിലയിലേക്ക് മടങ്ങാൻ തുടങ്ങിയെന്നും അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.
യുഎഇയിലെ ജീവിതം സാധാരണ നിലയിലേക്ക് മടങ്ങാൻ തുടങ്ങുമ്പോൾ, ഞങ്ങൾ ദൈവത്തിന് നന്ദി പറയുന്നുവെന്നാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
യുഎഇയിൽ കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിദിന കോവിഡ് കേസുകൾ 200 ൽ താഴെയായി തുടരുകയാണ്, വിദ്യാർത്ഥികൾ സ്കൂളുകളിലേക്ക് തിരിച്ചെത്താൻ ആരംഭിച്ചതായും ആളുകൾ ഓഫീസുകളിൽ പൂർണമായും തിരിച്ചെത്തി കൂടാതെ താമസക്കാർ വീണ്ടും പഴയപോലെ അവധിക്കാലം ആഘോഷിക്കാനും തുടങ്ങിയിരിക്കുന്നു.
കൊവിഡ് പ്രതിസന്ധിയുടെ ഏറ്റവും മോശമായ അവസ്ഥ അവസാനിച്ചതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അടുത്തിടെ പറഞ്ഞിരുന്നു.
കോവിഡ് മഹാമാരിക്കെതിരെയുള്ള പ്രതിരോധത്തിൽ 50 നഗരങ്ങളുടെ ആഗോള റാങ്കിംഗിൽ അനലിറ്റിക്സ് കൺസോർഷ്യം ഡീപ് നോളജ് ഗ്രൂപ്പ് പ്രകാരം അബുദാബി ഒന്നാമതെത്തിയിരുന്നു. ആഗോള റാങ്കിംഗ് റിപ്പോർട്ടിൽ ദുബായ് അഞ്ചാം സ്ഥാനം നേടിയിരുന്നു.
പ്രതിസന്ധികളെ തരണം ചെയ്ത് യുഎഇയിലെ ജീവിതം സാധാരണ നിലയിലേക്ക് : ദൈവത്തിന് നന്ദി പറഞ്ഞ് അബുദാബി കിരീടാവകാശി
Read Time:2 Minute, 20 Second