Read Time:54 Second
www.haqnews.in
അബുദാബി എമിറേറ്റിൽ പ്രവേശിക്കുന്നതിനുള്ള കോവിഡ് പരിശോധനാ നടപടിക്രമങ്ങൾ ഇനി മുതൽ വേണ്ടെന്നുള്ള ഉത്തരവ് അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി പുറത്തിറക്കി.
സെപ്റ്റംബർ 19, ഞായറാഴ്ച മുതൽ ഒരു കോവിഡ് പരിശോധനാ ഫലവും ഹാജരാക്കാതെ തന്നെ രാജ്യത്തിനകത്ത് നിന്ന് എവിടെനിന്നും കോവിഡ് കാലത്തിന് മുൻപ് ഉണ്ടായിരുന്ന പ്രകാരം പോലെ അബുദാബിയിലേക്ക് പ്രവേശിക്കാവുന്നതാണ്.
അബുദാബിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.2 ശതമാനം ആയതിനെ തുടർന്നാണ് അധികൃതർ
ഈതീരുമാനം കൈകൊണ്ടത്.


