ഷാർജ: അന്തരിച്ച പിഡിപി വൈസ് ചെയർമാൻ പൂന്തുറ സിറാജിന്റെ വിയോഗത്തോടെ നഷ്ടമായത് മർദ്ദിത പക്ഷ പോരാളിയെയാണന്ന് ഷാർജ പി സി എഫ്
ദളിത്പിന്നോക്ക നൂനപക്ഷ ഐക്യമെന്ന ആശയം അബ്ദുൽനാസ്സർ മഅദനി മുന്നോട്ട് വെച്ചപ്പോൾ പ്രസ്ഥാനത്തിലേക്ക് കടന്ന് വരികയും. ഭരണകൂട ഭീകരത വേട്ടയാടി മഅദനിയെ നാട്കടത്തപെട്ടപ്പോൾ ചെയർമാന്റെ അഭാവത്തിൽ മുന്നിൽ നിന്ന് പാർട്ടിയെ നയിക്കുകയും നിയമപോരാട്ടങ്ങൾക്ക് നേത്രത്വം നൽകുകയും ചെയ്ത ധീരനെയാണ് നഷ്ടപ്പെട്ടതെന്ന്
പിസിഎഫ് ഷാർജ കമ്മിറ്റി റോള അതീഖ് സാഹിബിന്റെ റൂമിൽ സംഘടിപ്പിച്ച അനുശോചന യോഗം അഭിപ്രായപ്പെട്ടു
പ്രസിഡന്റ് ഓഫ്ഫർ പൊന്നാനി യുടെ അധ്യക്ഷതയിൽ നാഷണൽ കമ്മിറ്റി അംഗം ഖാലിദ് ബംബ്രാണ ഉദ്‌ഘാടനം ചെയ്തു.
അതീഖുറഹ്മാൻ . ഹമീദ് കേച്ചേരി. സുബൈർ നന്നമ്പ്ര. തുടങ്ങിയർ പ്രസംഗിച്ചു.
ഫൈസൽ കറുകമാട് സ്വാഗതവും . സാലി കൂട്ടായി നന്ദിയും പറഞ്ഞു


