Read Time:1 Minute, 6 Second
പി.ഡി.പി വൈസ് ചെയർമാൻ പൂന്തുറ സിറാജ് നിര്യാതനായി.
തിരുവനന്തപുരം പൂന്തുറ സ്വദേശിയായ സിറാജ് മൂന്നു തവണ തിരുവനന്തപുരം നഗരസഭയില്‍ കൗണ്‍സിലര്‍ ആയിരുന്നു.
1995 ല്‍ മാണിക്യംവിളാകം വാര്‍ഡില്‍ നിന്നും 2000 ല്‍ അമ്ബലത്തറ വാര്‍ഡില്‍ നിന്നും പി.ഡി.പി സ്ഥാനാര്‍ഥിയായി മല്‍സരിച്ച് തിരഞ്ഞെടുക്കപെട്ടിരുന്നു. 2005 ല്‍ പി.ഡി.പിയില്‍ നിന്ന് പുറത്താക്കപ്പെട്ട സമയത്ത് സ്വതന്ത്രനായാണ് പൂന്തുറ സിറാജ് പുത്തന്‍പള്ളി വാര്‍ഡില്‍ മല്‍സരിച്ചത്.
ഇടക്കാലത്ത് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പുറത്തുപോയിരുന്നു. പിന്നീട് പാര്‍ട്ടിയില്‍ തിരിച്ചെത്തുകയായിരുന്നു.