ഇനി ഉല്ലാസ യാത്ര എളുപ്പം;  യാത്രികര്‍ക്ക് കൂട്ടായി “കേരള ടൂറിസം മൊബൈല്‍ ആപ്പ്” പുറത്തിറക്കി

ഇനി ഉല്ലാസ യാത്ര എളുപ്പം; യാത്രികര്‍ക്ക് കൂട്ടായി “കേരള ടൂറിസം മൊബൈല്‍ ആപ്പ്” പുറത്തിറക്കി

0 0
Read Time:1 Minute, 34 Second

തിരുവനന്തപുരം :
ഭാഷയുടെയും ദേശത്തിന്റെയും വൈവിധ്യങ്ങളില്ലാതെ സഞ്ചാരിക്കള്‍ക്ക് യാത്ര ചെയ്യാനും ആകര്‍ഷകമായ സ്ഥലങ്ങള്‍ സ്വയം കണ്ടെത്താനുമുള്ള കേരള ടൂറിസം മൊബൈല്‍ ആപ്പ് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍നടന്‍ മോഹന്‍ലാല്‍ പുറത്തിറക്കി.
ഉഭോക്തകള്‍ക്ക് പുതിയ സാധ്യതകള്‍ തേടിപോകാനും അവര്‍ കണ്ടെത്തുന്ന പുതിയ ഇടങ്ങള്‍ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്താന്‍ ഉതകുംവിധമാണ് പുതിയ ആപ്പിന്റെ രൂപകല്പന.ഇത്തരത്തില്‍ കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലുമുള്ള പ്രാദേശിക ടൂറിസം കേന്ദ്രങ്ങള്‍ അന്തര്‍ദേശീയമായി ശ്രദ്ധിക്കപ്പെടും.
ശബ്ദ സഹായിയുടെ സാധ്യത ഉപയോഗിച്ച് യാത്രികര്‍ക്ക് അന്വേഷണങ്ങള്‍ നടത്താനാകും. ശബ്ദഉത്തരങ്ങളായി വിവരങ്ങള്‍ ലഭിക്കുകയും ചെയ്യും. ഓഗ്മെന്റഡ് റിയാലിറ്റി സാധ്യതകള്‍ കൂടി ചേര്‍ത്ത് ഗെയിമിംഗ് സ്റ്റേഷന്റെ സ്വഭാവത്തില്‍ പുറത്തിറക്കുന്ന നവീകരിച്ച ടൂറിസം മൊബൈല്‍ ആപ്പിന് മികച്ച സ്വീകാര്യതയാണുള്ളത്

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!