ദുബൈ: ലോകത്തെ ഏറ്റവും മികച്ച ഗതാഗത സൗകര്യങ്ങള്‍ ലഭ്യമായ നഗരമാണ് ദുബൈ. ഏറ്റവും പുതിയ സാങ്കേതികവിദ്യയും നവീന ആശയങ്ങളും സ്വീകരിക്കുന്നതില്‍ എമിറേറ്റിലെ ഗതാഗത വകുപ്പായ ആര്‍.ടി.എക്ക് ഒട്ടും മടിയില്ല.ഡ്രൈവറില്ലാ മെട്രോയും ട്രാമും അടക്കമുള്ള സൗകര്യങ്ങള്‍ അത്തരത്തില്‍ ജനങ്ങള്‍ക്ക് ലഭ്യമായതാണ്. മെട്രോ 12 വര്‍ഷം പൂര്‍ത്തിയാക്കിയ സന്ദര്‍ഭത്തില്‍ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകളും എത്തിക്കാനുള്ള ആലോചനയിലാണ് അധികൃതര്‍. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നഗരത്തിലെ അഞ്ചു ശതമാനം കാബുകള്‍ ഡ്രൈവര്‍ രഹിതമാക്കാനുള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. ദുബൈ ടാക്സി കോര്‍പറേഷെന്റ 2021-23 വര്‍ഷത്തെ പദ്ധതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
പദ്ധതി നടപ്പാക്കുന്നതിനായി ജനറല്‍ മോട്ടോഴ്സ് കമ്ബനിയുടെ കീഴിലുള്ള ക്രൂസുമായി പങ്കാളിത്ത കരാര്‍ ഒപ്പുവെച്ചിട്ടുമുണ്ട്. 2030ഓടെ നാലായിരം ഇത്തരം കാറുകളാണ് നിരത്തിലിറക്കാന്‍ പദ്ധതിയിടുന്നത്. രണ്ടുവര്‍ഷത്തിനകം ഇതിെന്റ ആദ്യഘട്ട വാഹനങ്ങള്‍ ഓടിത്തുടങ്ങും. നിര്‍മിതബുദ്ധിയും സ്മാര്‍ട്ട് സംവിധാനങ്ങളും ചേര്‍ന്നുള്ള പുതുതലമുറ സംവിധാനങ്ങള്‍ ദുബൈയുടെ മുഖച്ഛായതന്നെ മാറ്റുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എക്സ്പോ 2020 വേദിയിലാണ് ഡ്രൈവറില്ലാ കാറുകളുടെ പരീക്ഷണയോട്ടം ആസൂത്രണം ചെയ്തിട്ടുള്ളത്. പ്രധാന പ്രവേശന കവാടത്തില്‍നിന്ന് സ്റ്റാഫ് ഓഫിസിലേക്ക് യാത്രക്കാരെ എത്തിക്കാനാണ് ആദ്യഘട്ടത്തില്‍ ഉപയോഗിക്കുക. മൂന്നുമാസം എല്ലാ മുന്‍കരുതലും സ്വീകരിച്ചാണ് പരീക്ഷണേയാട്ടം നടക്കുക.
16 മണിക്കൂര്‍ വരെ ഉപയോഗിക്കാന്‍ കഴിയുന്ന വൈദ്യുേതാര്ജത്തില് പ്രവര്‍ത്തിക്കുന്ന കാറുകളായിരിക്കും ഇതിന് ഉപയോഗിക്കുക. 10 പേര്‍ക്ക് ഇരുന്നും 5 പേര്‍ക്ക് നിന്നും ഇതില്‍ യാത്ര ചെയ്യാനാവും. 25 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലാണ് സഞ്ചരിക്കുക. എക്സ്പോ 2020 ദുബൈയില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന നിരവധി ഗതാഗത മേഖലയിലെ കണ്ടുപിടിത്തങ്ങളില്‍ പലതും നഗരത്തിെന്റ ഭാവി പദ്ധതികളുടെ ഭാഗമാകും. എക്സ്പോ അവസാനിക്കുേമ്ബാള് കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തില്‍ സജീവമാകുകയും ഡ്രൈവര്‍ രഹിത കാറുകള്‍ നിരത്തുകളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുകയും ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. കാര്‍ബണ്‍ രഹിത വാഹനങ്ങള്‍, ഇലക്ട്രിക് ആന്‍ഡ് ഹൈപ്പര്‍ലൂപ് പ്രതിവിധികള്‍, ലൈറ്റ് ബൈക്സ് എന്നിങ്ങനെ വൈവിധ്യമുള്ള പുത്തന്‍ കണ്ടുപിടിത്തങ്ങള്‍ എക്സ്പോയില്‍ പ്രദര്‍ശിക്കപ്പെടുന്നുണ്ട്. ഫ്രാന്‍സ്, ഫിന്‍ലന്‍ഡ്, ആസ്ട്രേലിയ, മലേഷ്യ, യു.എസ്, സ്പെയിന് എന്നീ രാജ്യങ്ങളാണ് ഗതാഗത മേഖലയിലെ പുതിയ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നത്. ഇവയില്‍ പലതും ദുബൈ സ്വീകരിക്കാന്‍ സാധ്യതയുമുണ്ട്.

എക്സ്പോ 2020 ; ഡ്രൈവറില്ലാ കാറുകൾ ദുബൈയിലും , ഗതാഗത മേഖലയിൽ പുതിയ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാനൊരുങ്ങി യു എ ഇ
Read Time:4 Minute, 3 Second