യാത്രാ വിലക്കുണ്ടായിരുന്ന രാജ്യങ്ങളിൽ നിന്ന് വാക്സിനെടുത്തവർക്ക് ഞായറാഴ്ച മുതൽ യുഎഇയിൽ പ്രവേശനാനുമതി

യാത്രാ വിലക്കുണ്ടായിരുന്ന രാജ്യങ്ങളിൽ നിന്ന് വാക്സിനെടുത്തവർക്ക് ഞായറാഴ്ച മുതൽ യുഎഇയിൽ പ്രവേശനാനുമതി

0 0
Read Time:2 Minute, 46 Second

ദുബൈ : ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനെടുകളെടുത്തവ ർക്ക് യുഎഇയിലേക്ക് പ്രവേശന അനുമതി . നേരത്തെ യാത്രാ വിലക്കുണ്ടായിരുന്ന രാജ്യങ്ങളിൽ നിന്നുള്ളവർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിവരാണെങ്കിൽ യുഎഇയിലേക്ക് പ്രവേശിക്കാമെന്നാണ് പുതിയ അറിയിപ്പ് . നാഷണൽ എമർജൻസി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോരിറ്റിയും ഫെഡറൽ അതോരിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പുമാണ് ( ഐ.സി.എ ) ഇക്കാര്യം അറിയിച്ചിരിക്കുന്നത് . സെപ്റ്റംബർ 12 മുതൽ പുതിയ ഇളവുകൾ പ്രാബല്യത്തിൽ വരും . ഇന്ത്യ , പാകിസ്ഥാൻ , ബംഗ്ലാദേശ് , നേപ്പാൾ , ശ്രീലങ്ക , വിയറ്റ്നാം , നമീബിയ , സാംബിയ , കോംഗോ , ഉഗാണ്ട, സിയറ ലിയോൺ , ലൈബീരിയ , ദക്ഷിണാഫ്രിക്ക , നൈജീരിയ , അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശനാനുമതി ലഭിക്കും . ആറ് മാസത്തിലധികം വിദേശത്ത് താമസിച്ചവർ ഉൾപ്പെടെ സാധുതയുള്ള താമസ വിസയുള്ളവർക്കെല്ലാം 12 -ാം തീയ്യതി മുതൽ യുഎഇയിലേക്ക് പ്രവേശിക്കാം . യാത്ര ചെയ്യാനുദ്ദേശിക്കുന്നവർ ഐ.സി.എ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് വാക്സിനേഷൻ വിവരങ്ങൾ നൽകിയാൽ യാത്രാ അനുമതി ലഭിക്കും . യാത്രാ പുറപ്പെടുന്നതിന് മുമ്പ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് പരിശോധിക്കും . ഇതിന് പുറമെ 48 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പരിശോധനയുടെ ഫലം ഹാജരാക്കണം . അംഗീകൃത ലാബുകളിൽ നിന്നുള്ള , ക്യു.ആർ കോഡ് ഉൾപ്പെടെയുള്ള പരിശോധനാ ഫലമാണ് വേണ്ടത് .
വിമാനത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് റാപ്പിഡ് പി.സി.ആർ പരിശോധന നടത്തണം . എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിക്കുകയും യുഎഇയിലെത്തി നാലാം ദിവസവും എട്ടാം ദിവസവും കൊവിഡ് പരിശോധന ആവർത്തിക്കുകയും വേണം . 16 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ഈ നിബന്ധനകൾ ബാധകമാവില്ലെന്നും അറിയിച്ചിട്ടുണ്ട് .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!