ന്യൂയോര്‍ക്ക്: ഐഡ ചുഴലിക്കാറ്റിനെ തുടര്‍ന്ന് അമേരിക്കയിലെ ന്യൂയോര്‍ക്ക്, ന്യൂജേഴ്സി നഗരങ്ങളില്‍ പ്രകൃതി ക്ഷോഭം രൂക്ഷം.ഐഡ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഒരു ഇന്ത്യന്‍ വംശജന്‍ ഉലപ്പെടെ 46 പേര് മരിച്ചു. വടക്ക് കിഴക്കന്‍ അമേരിക്കയിലും ഐഡ ചുഴലിക്കാറ്റ് നാശം വിതച്ചിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് ന്യൂയോര്‍ക്ക് നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഐഡ ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ നാശ നഷ്ടം ഉണ്ടാക്കിയ ഒരു കാലാവസ്ഥ ദുരന്തമാകാന്‍ സാധ്യതയുണ്ടെന്ന് യുണൈറ്റഡ് നേഷന്‍സ് അറിയിച്ചിരുന്നു. എന്നാല്‍ മുന്‍കരുതലുകള്‍ എടുത്തതിനെ തുടര്‍ന്ന് ദുരന്തത്തില്‍ മരണ നിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞെന്നും ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കി.
നാലാം കാറ്റഗറി ചുഴലിക്കാറ്റാണ് ഐഡ ചുഴലിക്കാറ്റ്. ഐഡ മിസ്സിസ്സിപ്പിയിലും ലൂസിയാനയിലും ആഞ്ഞടിക്കുകയായിരുന്നു. 209 കിലോമീറ്റര്‍ വേഗതയിലാണ് ഐഡ വീശിയടിച്ചത്. ഇതിന് മുന്നോടിയായ ജാഗ്രത നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് നഗരത്തില്‍ നിന്നും ആളുകള്‍ കൂട്ടമായി പലായനം ചെയ്തിരുന്നു.