ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ പ്രവർത്തനങ്ങൾ നന്മയുടെ അടയാളങ്ങളായി വർത്താനംകാലം വായിച്ചെടുക്കും; പ്രമുഖ ഇന്ത്യൻ  ഫുട്ബോൾ താരം  എൻ.പി. പ്രദീപ്

ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ പ്രവർത്തനങ്ങൾ നന്മയുടെ അടയാളങ്ങളായി വർത്താനംകാലം വായിച്ചെടുക്കും; പ്രമുഖ ഇന്ത്യൻ ഫുട്ബോൾ താരം എൻ.പി. പ്രദീപ്

0 0
Read Time:1 Minute, 41 Second

കാസറഗോഡ്: കായിക രംഗത്തും കലാ രംഗത്തും നാടിനു അഭിമാനമായവരെ ആദരിക്കാൻ ഏറെ താത്പര്യത്തോടെ മുന്നോട്ട് വരുന്ന ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ പ്രവർത്തനങ്ങൾ നന്മയുടെ അടയാളങ്ങളായി വർത്താനംകാലം വായിച്ചെടുക്കുമെന്നും പ്രമുഖ ഇന്ത്യൻ ഫുട്ബോൾ താരം എൻ.പി. പ്രദീപ് പറഞ്ഞു.

സ്നേഹവും,സൗഹാർദ്ദവും കാത്ത് സൂക്ഷിക്കുന്നതിൽ കായിക രംഗത്ത് പ്രവർത്തിക്കുന്നവർ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് കായികരംഗത്ത് നമ്മുട നാടിനു സമഗ്രസംഭാവനകൾ നൽകിയവരെ രാജ്യം എന്നും ആദരാവേടെ ഓർമകളിൽ അടയാളപെടുത്തുമെന്നും പ്രമുഖ സിനിമാ നടൻ അബൂസലീം അഭിപ്രായപെട്ടു .

ടോക്യോ ഒളിമ്പിക്സ് ഹോക്കി വെങ്കല മെഡൽ ജേതാവ് പത്മശ്രീ ശ്രീജേഷിനെ ഏറണാകുളം കിഴക്കമ്പ ലത്തെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് ദുബായ് മലബാർ കലാ സാംസ്കാരിക വേദി നൽകിയ അനുമോദനചടങ്ങിൽ ഉപഹാരം സമർപ്പിച്ച് സംസാരിക്കയായിരുന്നു ഇരുവരും.
ദുബായ് മലബാർ കലാസാംസ്കാരിക വേദി ഗ്ലോബൽ ജനറൽ കൺവീനർ അഷ്‌റഫ്‌ കർള സ്വാഗതം പറഞ്ഞു. ഖലീൽ മാസ്റ്റർ, കെ വി യൂസഫ് , ആസിഫ് കരോടാ , ജിംറു, ബിലാൽ, മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!