വാഹന രജിസ്ട്രേഷനിൽ അടിമുടി അഴിച്ചുപണി: ഇന്ത്യ മുഴുവനും ഇനി മുതൽ BH എന്ന ഒറ്റ സിരീസ് ; KL, KA, MH…. പോലുള്ള സിരീസ് ഇനിയില്ല

വാഹന രജിസ്ട്രേഷനിൽ അടിമുടി അഴിച്ചുപണി: ഇന്ത്യ മുഴുവനും ഇനി മുതൽ BH എന്ന ഒറ്റ സിരീസ് ; KL, KA, MH…. പോലുള്ള സിരീസ് ഇനിയില്ല

1 0
Read Time:2 Minute, 58 Second

ന്യൂഡല്‍ഹി: രാജ്യത്ത് എല്ലായിടത്തും ഉയോഗിക്കാവുന്ന ഏകീകൃത വാഹന രജിസ്‌ട്രേഷന്‍ സംവിധാനത്തിന് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടു.
1988 ലെ വാഹന നിയമത്തിലുള്ള 47 ആം വകുപ്പില്‍ മാറ്റം വരുത്തുന്നതോടെ സംസ്ഥാനം മാറിയുള്ള വാഹന ഉപയോഗ പരിധി 12 മാസം എന്നത് ഒഴിവാകും. പഴയ ചട്ടപ്രകാരം ഓരോ തവണ ട്രാന്‍സ്ഫര്‍ ലഭിക്കുമ്ബോഴും വാഹന രജിസ്‌ട്രേഷനും ട്രാന്‍സ്ഫര്‍ ചെയ്യേണ്ടി വരുന്നുണ്ട്. ഈ അസൗകര്യം ഒഴിവാക്കാനാണ് പുതിയ സംവിധാനം. വാഹന ഉടമയ്ക്കു താത്പര്യമുണ്ടെങ്കില്‍ ഓണ്‍ലൈനായി ഈ സംവിധാനം ഉപയോഗിക്കാം.

രജിസ്‌ട്രേഷന്‍ സമയത്ത് നികുതി അടക്കുന്നതിനും മാറ്റം വരുന്നുണ്ട്. 2 വര്‍ഷത്തേക്കോ 4, 6 , വര്‍ഷങ്ങളലിലേക്കോ തുടക്കത്തില്‍ നികുതി അടക്കേണ്ടി വരിക. 15 വര്‍ഷത്തേക്ക് ഒന്നിച്ചു നികുതി അടക്കുന്ന രീതി ഒഴിവാക്കും. സംസ്ഥാനങ്ങള്‍ മാറുമ്ബോള്‍ ഉള്ള നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് സമ്ബ്രദായവും അവസാനിക്കും. പുതിയ നയം പ്രകാരം വാഹനം രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ വാഹനം വാങ്ങിയ വര്‍ഷത്തിന്റെ അവസാന രണ്ട് അക്കവും BH ഉം ചേര്‍ത്താകും നമ്പർ ലഭിക്കുക. ഇംഗിഷ് അക്ഷരമാലയിലെ 2 അക്ഷരവും വരും.ബിഎച്ച്‌ അഥവാ ഭാരത് സീരീസ് രജിസ്ട്രേഷനാണ് ആരംഭിക്കുന്നത്.

നിലവില്‍ ഓരോ സംസ്ഥാനത്തും രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ സ്ഥിരമായി മറ്റിടങ്ങളിലേക്കു കൊണ്ടുപോവുമ്ബോള്‍ റീ റജിസ്‌ട്രേഷന്‍ ആവശ്യമാണ്. ഇത് ഒഴിവാക്കാനാണ് ബിഎച്ച്‌ സീരീസ്. വാഹന ഉടമയ്ക്കു താത്പര്യമുണ്ടെങ്കില്‍ ഈ സംവിധാനം ഉപയോഗിക്കാം. പ്രതിരോധ സേനയിലെ അംഗങ്ങള്‍ക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമാണ് ഉപയോഗിക്കാനാവുക. നാലോ അതിലധികമോ സംസ്ഥാനത്ത് ഓഫിസ് ഉള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പുതിയ സംവിധാനം പ്രയോജനപ്പെടുത്താനാവും.മോട്ടോര്‍വാഹന നിയമത്തിലെ 47 വകുപ്പു പ്രകാരം രജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്തിനു പുറത്ത് ഒരു വര്‍ഷത്തിലേറെ വാഹനം സ്ഥിരമായി ഉപയോഗിക്കുന്നതിനു വിലക്കുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
33 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
67 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!