നൂറിലേറെ പേര്‍ക്ക് കൊവിഡ്, അഞ്ച് മരണം: സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ല; പേരാവൂര്‍ അഗതി മന്ദിരത്തിന് എം.എ യൂസഫലിയുടെ സഹായമെത്തി

നൂറിലേറെ പേര്‍ക്ക് കൊവിഡ്, അഞ്ച് മരണം: സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ല; പേരാവൂര്‍ അഗതി മന്ദിരത്തിന് എം.എ യൂസഫലിയുടെ സഹായമെത്തി

1 0
Read Time:2 Minute, 11 Second

കണ്ണൂര്‍: നൂറിലേറെ പേര്‍ക്ക് കൊവിഡ് ബാധിച്ച്‌ പ്രതിസന്ധിയിലായ കണ്ണൂരിലെ അഗതിമന്ദിരത്തിന് എം എ യൂസഫലിയുടെ സഹായമെത്തി. ലുലു ഗ്രൂപ്പ് പത്ത് ലക്ഷം രൂപ പേരാവൂരിലെ കൃപാലയത്തിലെത്തി കൈമാറി. അഗതിമന്ദിരം സിഎഫ്ല്‍ടിസിയാക്കി മാറ്റി എല്ലാവര്‍ക്കും വൈദ്യ സഹായം ഉറപ്പാക്കിയെന്ന് ജില്ലാ കളക്ടറും അറിയിച്ചു.
തെരുവില്‍ അലയുന്നവ‍ര്‍, ആരോരും ഇല്ലാത്ത പ്രായമായവര്‍, മാനസീക വെല്ലുവിളി നേരിടുന്നവര്‍, രോഗികള്‍ ഇങ്ങനെ സമൂഹത്തിന്‍റെ കരുതല്‍ വേണ്ട ആളുകളെ പാര്‍പ്പിക്കുന്ന ഇടമാണ് പേരാവൂര്‍ തെറ്റുവഴിയിലെ കൃപാഭവനം. 234 അന്തേവാസികളുള്ള ഇവിടെ നൂറിലേറെ പേര്‍ക്ക് കൊവിഡ് ബാധിക്കുകയും അഞ്ച് പേര്‍ മരിക്കുകയും ചെയ്തിട്ടും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ആശ്വാസമെത്തി. ഭക്ഷണവും മരുന്നും കിട്ടാത്ത സാഹചര്യമുണ്ടെന്ന വാര്‍ത്തയയറിഞ്ഞ് വ്യവയായി എം എ യൂസഫലി പ്രശ്നത്തില്‍ ഇടപെട്ടു. പത്ത് ലക്ഷം രൂപ ലുലൂ ഗ്രൂപ്പ് പ്രതിനിധി അഗതി മന്ദിരത്തിലെത്തി കൈമാറി.
കൃപാലയത്തില്‍ സൗകര്യങ്ങളൊരുക്കുന്നതിന് പണം ചിലവഴിക്കുമെന്ന് മാനേജിംഗ് ട്രസ്റ്റി എം വി സന്തോഷ് അറിയിച്ചു. വാര്‍ത്ത ചര്‍ച്ചയായതോടെ ജില്ല ഭരണകൂടവും അടിയന്തിര നടപടികള്‍ തുടങ്ങി. കൃപാലയം സിഎഫ്‌എല്‍ടിസിയായി പ്രഖ്യാപിച്ച്‌ മുഴുവന്‍ പേരെയും കൊവിഡ് ടെസ്റ്റ് ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് പ്രത്യേകം കൗണ്‍സിലിംഗും നല്‍കി.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!