“പാർക്കിൻസൺസ് ” സംസ്ഥാനതല ബോധവൽക്കരണ യജ്ഞവുമായി രോഗബാധിതരുടെ കൂട്ടായ്മ; രജിസ്ട്രേഷന് തുടക്കമായി

“പാർക്കിൻസൺസ് ” സംസ്ഥാനതല ബോധവൽക്കരണ യജ്ഞവുമായി രോഗബാധിതരുടെ കൂട്ടായ്മ; രജിസ്ട്രേഷന് തുടക്കമായി

0 0
Read Time:3 Minute, 36 Second

പാർക്കിൻസൺസ് !!
കേട്ടിട്ടുണ്ടാവും ഇല്ലെ? ഇല്ലെന്നാണ് ഉത്തരമെങ്കിൽ അദ്ഭുതമൊന്നുമില്ല!

ഇന്ത്യയിൽ ഒരു കോടി യിൽ പരം രോഗ ബാധിതർ ഉണ്ടായിരുന്നിട്ടും പാർക്കിൻസൺസ്
രോഗത്തെപ്പറ്റിയുള്ള അറിവ് വളരെ പരിമിതമാണ്. കുടുംബവും, സമൂഹവും പരിപാലകരും രോഗിയെപറ്റിയും രോഗത്തെപറ്റിയയും അടിസ്ഥാനപരമായ കാര്യങ്ങൾ മനസ്സിലാക്കിയാൽ രോഗിക്ക് അത്രമേൽ മനസ്സമാധാനം ലഭിക്കും, കൈൾകാലുകളുടെ ചലനം മന്ദഗതിയിലാവുന്നതടക്കം ശരീരത്തിലെ മറ്റു അവയവങ്ങളെയും ബാധിക്കുന്നതും/സംസാരിക്കാനും , സ്വന്തം കാര്യങ്ങൾ പോലും ചെയ്യാനാവാത്ത അവസ്ഥ. നാഡീവ്യൂഹത്തേ യും മസ്തിഷ്കത്തിൻറെ ചില ഭാഗങ്ങളെയും ബാധിക്കുന്നതോടെ ഡൊപാമൈൻ എന്ന രാസവസ്തുവിൻ്റെ ഉത്പാദനം കുറയുകയോഇല്ലാതാവുകയോ ചെയ്യുന്നതാന് രോഗ കാരണം.രോഗലക്ഷണങ്ങൾ ,പലതുണ്ട് പ്രത്യക്ഷമായും പരോക്ഷമായും. എല്ലാവര്ക്കും എല്ലാ ലക്ഷണവും ഉണ്ടാവില്ല!.

മൂംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പാർക്കിൻസൺസ് ഡിസിസ്‌ & മൊബിലിറ്റി ഡിസോര്ഡര് സൊസൈറ്റിയുമായി സഹകരിച്ചു കൊച്ചീ യിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് കൊച്ചി പാർക്കിൻസൺസ് ഗ്രൂ, ഇവിടെ രോഗികൾക്കായി ആഴ്ചയിൽ മൂന്നു പ്രാവശ്യാം ഓൺലൈനിലൂടെ സൗജന്യമായി വ്യായാമ മുറകളും, ചർച്ചകൾ, എനീ പ്രവർത്തനങ്ങൾ നടന്നു വരുന്നൂ ,

ഭരിച്ച ചെലവുകളും വിലപിടിപ്പുള്ള മരുന്നുകളുംശാരീരികവും മാനസികവുമായ സമ്മർദങ്ങളും സഹിച്ചു ജീവിക്കുന്ന ഇക്കൂട്ടര്ക് ഒരു സാധാരണ പൗരൻെ അവകാശങ്ങൾ
നിഷേധിക്കപ്പെടുന്നു, സർക്കാരിൽ നിന്നോ മറ്റോ യാതൊരു ആനുകൂല്യവും ലഭിക്കുന്നില്ല
സമൂഹത്തിൽ ബ്രാൻഡ് അചെയ്തു ഒറ്റപ്പെടുത്തുന്നു, രോഗത്തിന്റെ തീവ്രതക്കനുസരിച്ചു പലകാര്യങ്ങളും ചെയ്യാൻ പറ്റുന്നവരും കൂട്ടത്തിലുണ്ട് എന്നത് ഒരു സത്യമാണ്!

ഈ സാഹചര്യം മാറ്റി,അവകാശങ്ങളും ആനുകൂല്യങ്ങളും ണിയെടുക്കുന്നതിനും കാര്യങ്ങൾ ചർച്ച ചെയ്യാനും അനുഭവങ്ങൾ പങ്കു വെക്കാനും ഒരു വേദി ഉ ണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ചില സുമനസ്സുകളുടെ സഹകരണത്തോടെ സെപ്തംബര് മാസത്തിൽ കൊച്ചിയി; വെച്ച് ഒരു പ്രാഥമിക യോഗം സംഘടിപ്പിച്ചിട്ടുണ്ട് . കെ രളത്തിലുള്ള മുഴുവൻ രോഗികളിലേക്കും ഈ സന്ദേശം എത്തണമെന്നാണ്‌ഉദ്ധേശം// നിങ്ങളുടെ കുടുംബത്തിലോ ബന്ധുക്കളിലോ,നാട്ടിലോ, അറിവിലോ പാര്ക്കിന്സണ് രോഗികളുണ്ടെങ്കിൽ ഈ സന്ദേശം അവറിലേക്കെത്തിക്കണമെന്നു അഭ്യർത്ഥിക്കുന്നു

റെജിസ്റ്റെർ ചെയ്യുവാൻ വിളിക്കുക
രാജു=9645838760

ഹനീഫ്=9747975357

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!