ശ്രീജേഷിന് അംഗീകാരം നല്‍കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അഞ്ജു ബോബി ജോര്‍ജ്

ശ്രീജേഷിന് അംഗീകാരം നല്‍കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അഞ്ജു ബോബി ജോര്‍ജ്

0 0
Read Time:2 Minute, 22 Second

ബെംഗളൂരു: ഒളിമ്പിക് ഹോക്കിയിൽ 41 വർഷത്തിനു ശേഷം മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗവും ഗോൾകീപ്പറുമായ പി.ആർ ശ്രീജേഷിന് അംഗീകാരം നൽകാത്തതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്.

ശ്രീജേഷിന് അർഹിക്കുന്ന ആദരം കിട്ടിയില്ലെന്നത് സത്യമാണെന്ന് അഞ്ജു പ്രതികരിച്ചു. ലോക ചാമ്പ്യൻഷിപ്പ് മെഡൽ കിട്ടിയപ്പോൾ തന്നോടും കാണിച്ചത് ഇതേ സമീപനമാണെന്നു പറഞ്ഞ അഞ്ജു അന്ന് ഖജനാവ് കാലിയാണെന്നാണ് സംസ്ഥാന സർക്കാർ പറഞ്ഞതെന്നും കൂട്ടിച്ചേർത്തു.

സംസ്ഥാന സർക്കാരിന്റെ ഈ സമീപനം മാറണമെന്ന് പറഞ്ഞ മുൻ താരം മെഡൽ നേട്ടം അഭിമാനമാണെന്ന് കേരളത്തിന് തോന്നണമെന്നും ചൂണ്ടിക്കാട്ടി. ഒളിമ്പിക് ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമംഗം ശ്രീജേഷിന് സംസ്ഥാന സർക്കാർ അർഹിക്കുന്ന അംഗീകാരം നൽകാത്തതിനെതിരേ വിവിധ കോണുകളിൽനിന്നു വിമർശനം ഉയരുന്നതിനിടെയാണ് അഞ്ജു ബോബി ജോർജിന്റെ പ്രതികരണം.

ഗോൾകീപ്പർ ശ്രീജേഷിന്റെ മികവിലാണ് ഇന്ത്യ സെമിയിലേക്ക് മുന്നേറിയതും ഒടുവിൽ വെങ്കല മെഡൽ പോരാട്ടത്തിൽ ജർമനിയെ തകർത്ത് കിരീടം നേടിയതും.

ഹോക്കി കേരള ശ്രീജേഷിന് അഞ്ചു ലക്ഷം രൂപയും ടീമിന് അഞ്ചു ലക്ഷം രൂപയും പ്രഖ്യാപിച്ചതൊഴിച്ചാൽ മറ്റൊരു പുരസ്കാരവും സംസ്ഥാനം പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, ബി.സി.സി.ഐ ഹോക്കി ടീമിന് 1 കോടി 25 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിൽ ശ്രീജേഷിന് ഒരു കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!