Read Time:1 Minute, 21 Second
ദുബൈ:ദുബായിൽ സാധുവായ വിസയുള്ള ആളുകൾക്ക് ഇപ്പോൾ ഇന്ത്യയിൽ നിന്നും ദുബായിലേക്ക് വരാൻ കഴിയുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
എയർ ഇന്ത്യ എക്സ്പ്രസ് ഒടുവിൽ പുറത്തിറക്കിയ സർക്കുലറിലാണ് ഈ അറിയിപ്പ് നൽകിയിരിക്കുന്നത്. അതേസമയം സർക്കുലറിൽ വാക്സിനേക്കുറിച്ച് പരാമർശിച്ചിട്ടില്ല.
ദുബായ് വിസക്കാർക്ക് ജനറൽ ഡയറക്ടേഴ്സ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ഗദർഫ) ന്റെ അംഗീകാരം നേടുകയും അംഗീകൃത ലാബിൽ നിന്നുള്ള ക്യൂ ആർ കോഡോഡു കൂടിയതും 48മണിക്കൂർ സാധുതയുള്ളതുമായ നെഗറ്റീവ് ആർ ടി പി സി ആർ സർട്ടിഫിക്കറ്റ് ഹാജരാക്കുകയും വിമാനം പുറപ്പെടുതിന് മുൻപ് എയർപോർട്ടിൽ നിന്നെടുത്ത റാപ്പിഡ് പി സി ആർ പരിശോധനയിൽ നെഗറ്റീവാക്കുന്നവർക്കുമാണ് നിലവിൽ ദുബായിലേക്ക് പ്രവേശനമുള്ളതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു.