ദുബൈ: പൊലീസിെന്റ സാമൂഹിക പദ്ധതികളിലൊന്നായ ‘പോസിറ്റിവ് സ്പിരിറ്റി’െന്‍റ ഭാഗമായി മൂന്നു വയസ്സുകാരി ദാനിയ ഖാലിദ്. ഇതോടെ ദാനിയ ദുബൈ പൊലീസിനെ സഹായിക്കുന്ന വളന്‍റിയര്‍മാരില്‍ ഏറ്റവും പ്രായം കുറഞ്ഞയാളായി. തൊഴിലാളികള്‍ക്ക് വെള്ളം, ഡ്രിങ്ക്സ്, കുട എന്നിവ വിതരണം ചെയ്യുന്നതിനാണ് പിതാവിെന്റ നിര്‍ദേശത്തോടെ ദാനിയ പങ്കാളിയായത്.
കുട്ടികളില്‍ സന്നദ്ധപ്രവര്‍ത്തന മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനുമാണ് കുട്ടിയെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാക്കിയതെന്ന് ‘പോസിറ്റിവ് സ്പിരിറ്റ്’പദ്ധതി ജനറല്‍ കോഓഡിനേറ്റര്‍ ഫാത്തിമ ബുഹാജീര്‍ പറഞ്ഞു. പൊലീസിനൊപ്പം സേവനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യേണ്ട വെബ്സൈറ്റ് വഴിയാണ് ദാനിയ പദ്ധതിയില്‍ ചേര്‍ന്നതെന്നും അവര്‍ വ്യക്തമാക്കി.
വളന്‍റിയര്‍മാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷ ശ്രദ്ധിച്ച് എല്ലാവിധ കോവിഡ് മുന്‍കരുതലുകളും പാലിച്ചാണ് സേവനപ്രവര്‍ത്തനം ഒരുക്കുന്നത്.
മകളില്‍ സന്നദ്ധപ്രവര്ത്തനത്തിെന്റയും സഹകരണത്തിെന്റയും ആത്മാവ് പകരാന്‍ ആഗ്രഹിക്കുന്നതിനാലാണ് പദ്ധതിയില്‍ പങ്കാളിയാക്കിയതെന്ന് ദാനിയയുടെ പിതാവ് ഖാലിദ് സാലിഹ് പറഞ്ഞു. സന്നദ്ധപ്രവര്‍ത്തനത്തിന് ദാനിയക്കൊപ്പം എല്ലായിടത്തും പിതാവും കൂടെ സഞ്ചരിച്ചിരുന്നു.

മൂന്ന് വയസ്സുകാരി ദാനിയ ഇനി ദുബൈ പോലീസിന്റെ കുഞ്ഞു വളന്റിയർ
Read Time:2 Minute, 1 Second