ഗെയ്ൽ പൈപ്പ് ലൈൻ ; 11 ജില്ലകളിൽ സിറ്റിഗ്യാസ് പദ്ധതിയുടെ 54000 കണക്ഷൻ 2022 മാർച്ചോടെ

0 0
Read Time:4 Minute, 22 Second

സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി ഗെയ്ല്‍ പ്രകൃതി വാതക പൈപ്പ് ലൈനിലൂടെ 11 ജില്ലകളില്‍ 2022 മാര്‍ച്ചോടെ ഗാര്‍ഹിക-വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള 54,000 ഗ്യാസ് കണക്ഷനുകള്‍ നല്‍കാന്‍ കഴിയുമെ‌ന്ന്‌ പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‌ വേണ്ടി മന്ത്രി എം വി ഗോവിന്ദന്‍ നിയമസഭയില്‍ പറഞ്ഞു.
നിലവില്‍ 3,761 ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കാനായി. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് ഗെയ്ല്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ 450 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള രണ്ടാംഘട്ടം യാഥാര്‍ത്ഥ്യമാക്കാനായി. ഇത്‌ സംസ്ഥാനത്തിന്റെ വ്യാവസായിക കുതിപ്പിന് ഉത്തേജനമായതായും കെ എന്‍ ഉണ്ണികൃഷ്ണന്റെ സബ്‌മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.
ചെറുകിട വന്‍കിട വ്യവസായങ്ങള്‍ക്ക് പ്രകൃതി വാതകം ലഭ്യമാകുന്നതോടെ ഇന്ധന ചെലവ് വളരെയധികം ലാഭിക്കാനാകും. ഇത്‌ വ്യവസായ വികസനത്തിന് മുതല്‍ക്കൂട്ടാകും. പ്രകൃതിവാതക പൈപ്പ് ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളില്‍ ചെറുകിട വ്യവസായങ്ങള്‍, വാഹനങ്ങള്‍ എന്നിവയ്ക്കുള്ള ഇന്ധനം വിതരണം ചെയ്യാനാകും.
എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പ്രകൃതിവാതകം വിതരണം ചെയ്യുന്നതിന് ഇന്ത്യന്‍ ഓയില്‍-അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ്‌ എന്നി കമ്ബനികളെയാണ്‌ പെട്രോളിയം ആന്‍ഡ്‌ നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് ചുമതലപ്പെടുത്തിയിട്ടുള്ളത്.
പ്രസ്തുത കമ്ബനിക്ക് പ്രകൃതിവാതകം നല്‍കുവാനായി എല്ലാ ജില്ലകളിലും സംവിധാനം ഗെയ്ല്‍ ഒരുക്കിയിട്ടുണ്ട്. വിതരണത്തിനായുള്ള പൈപ്പ് ലൈന്‍ ശൃംഖല സ്ഥാപിക്കേണ്ട ചുമതല ഇന്ത്യന്‍ ഓയില്‍-അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിനാണ്. നിലവില്‍ എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ 10 വീതവും മലപ്പുറത്ത് മൂന്നും കോഴിക്കോട് നാലും പാലക്കാടും കണ്ണൂരും ഒന്ന് വീതവും സിഎന്‍ജി സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
2026ഓടെ വിവിധ ജില്ലകളിലായി 615 സിഎന്‍ജി സ്റ്റേഷനുകള്‍ സ്ഥാപിക്കുവാനാണ്‌ ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് ലക്ഷ്യമിടുന്നത്‌.
ഗെയ്ല്‍ പൈപ്പ് ലൈന്‍ കടന്നുപോകാത്ത തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ വാതക വിതരണ ഏജന്‍സിയായി അറ്റ്‌ലാന്റിക് ഗള്‍ഫ് ആന്‍ഡ്‌ പസഫിക് എന്ന കമ്ബനിയെയാണ് പെട്രോളിയം ആന്‍ഡ്‌ നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് നിശ്ചയിച്ചിട്ടുള്ളത്. കമ്ബനി പദ്ധതി നടപ്പിലാക്കുവാനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
ഈ സാമ്ബത്തിക വര്‍ഷം പെരുമ്ബാവൂര്‍, നോര്‍ത്ത് പറവൂര്‍, വെല്ലിങ്ടണ്‍ ഐലന്‍ഡ്, മറൈന്‍ ഡ്രൈവ് തുടങ്ങിയ പ്രദേശങ്ങളില്‍ സിഎന്‍ജി സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ലക്ഷ്യം. പെട്രോനെറ്റ് എല്‍എന്‍ജി സ്ഥിതി ചെയ്യുന്ന പ്രദേശമെന്ന പരിഗണന നല്‍കി പുതുവൈപ്പിന്‍ പ്രദേശത്ത് സര്‍വ്വേ നടത്തി സിഎന്‍ജി പമ്ബുകള്‍ സ്ഥാപിക്കുന്നതും പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!