ദില്ലി: ആഗസ്റ്റില്‍ 15 ദിവസങ്ങളില്‍ പൊതു-സ്വകാര്യ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അവധി ദിന കലണ്ടര്‍ പ്രകാരമാണിത്. രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകള് ഉള്‍പ്പെടെയാണ് ഇത്രയും ദിവസങ്ങള്‍ അവധി വരുന്നത്. വാരാന്ത്യ അവധിക്ക് പുറമെ എട്ട് ദിവസങ്ങളില്‍ ബാങ്കുകള്‍ക്ക് പ്രത്യേക അവധിയുണ്ട്. ചില സംസ്ഥാനങ്ങളില്‍ ചില ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കും. എന്നാല്‍ ആഗസ്റ്റ് 19 എല്ലാ സംസ്ഥാനങ്ങളിലും മുഹറം അവധിയാണ്. ഹിജ്റ കലണ്ടര്‍ പ്രകാരമുള്ള ആദ്യ മാസമാണ് മുഹറം.
കൂടാതെ ജന്മാഷ്ടമി, പാഴ്സി ന്യൂ ഇയര്‍, ഓണം തുടങ്ങിയ ആഘോഷ ദിവസങ്ങളിലും അവധിയാണ്. സംസ്ഥാനങ്ങളില്‍ ആഘോഷിക്കുന്ന അവധികള്‍ പരിശോധിച്ചാണ് ഓരോ സംസ്ഥാനത്തെയും അവധി നിശ്ചയിച്ചിരിക്കുന്നത് എന്ന് മാത്രം.
ആഗസ്റ്റ് 15 സ്വാതന്ത്ര ദിന അവധിയാണ്. എന്നാല്‍ ഇത് ഞായറാഴ്ച ആയതിനാല്‍ പ്രത്യേക അവധി നല്‍കേണ്ടതില്ല. അല്ലെങ്കില്‍ ഈ മാസം 16 ദിവസങ്ങളില്‍ ബാങ്കുകള്‍ അവധിയാകുമായിരുന്നു. ആഗസ്റ്റ് മാസത്തിലെ അവധികള്‍ ഏതൊക്കെ എന്ന് വിശദീകരിക്കാം..ആഗസ്റ്റ് 1 ഞായര്‍
ആഗസ്റ്റ് 8 ഞായര്‍
ആഗസ്റ്റ് 13 പാട്രിയട്ട് ഡേ (മണിപ്പൂര്‍)
ആഗസ്റ്റ് 14 രണ്ടാം ശനിയാഴ്ച
ആഗസ്റ്റ് 15 ഞായര്‍, സ്വാതന്ത്ര്യ ദിനം
ആഗസ്റ്റ് 16 പാഴ്സി ന്യൂഇയര്‍ (മഹാരാഷ്ട്ര)
ആഗസ്റ്റ് 19 മുഹറം
ആഗസ്റ്റ് 20 ഓണം
ആഗസ്റ്റ് 21 തിരുവോണം
ആഗസ്റ്റ് 22 ഞായര്‍
ആഗസ്റ്റ് 23 ശ്രീനാരായണ ഗുരു ജയന്തി
ആഗസ്റ്റ് 28 നാലാം ശനിയാഴ്ച
ആഗസ്റ്റ് 29 ഞായര്‍
ആഗസ്റ്റ് 30 ജന്മാഷ്ടമി
ആഗസ്റ്റ് 31 ശ്രീകൃഷ്ണ അഷ്ടമി
ആഗസ്റ്റില്‍ പൊതു-സ്വകാര്യ ബാങ്കുകള്‍ക്ക് 15 ദിവസം അവധി ; ഏതൊക്കെ ദിവസങ്ങളിലെന്നറിയാം
Read Time:2 Minute, 17 Second