Read Time:1 Minute, 15 Second
തിരുവനന്തപുരം: മുസ്ലീങ്ങൾ സർക്കാരിൽ നിന്ന് അനർഹമായ ആനുകൂല്യം നേടുന്നുവെന്ന് തെറ്റിദ്ധരിപ്പിക്കാൻ സംഘപരിവാർ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഇത് ഗൗരവമായി കാണണം മതനിരപേക്ഷത ശക്തിപ്പെടുത്തുകയാണ് വേണ്ടത്.
മദ്രസാ അധ്യാപകർക്ക് സർക്കാർ ആനുകൂല്യം നൽകുന്നില്ല അവർക്ക് ക്ഷേമനിധി ആണുള്ളത്.
വർഗീയ താല്പര്യങ്ങൾക്ക് മറ്റു സമുദായങ്ങളുടെ വ്യാജ പ്രൊഫൈൽ ഉപയോഗിച്ച് പ്രചാരണം നടത്തുന്നു. അതിൽ വീഴരുത്.
മദ്രസാ അധ്യാപക ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ എണ്ണം കൂടുതലാണെന്ന ആക്ഷേപം പരിശോധിക്കും. മതവിഭാഗങ്ങൾക്ക് ലഭിച്ച ആനുകൂല്യങ്ങളുടെ ധവളപത്രം ഇറക്കേണ്ട സാഹചര്യം ഇല്ലെന്നു ടിവി ഇബ്രാഹിം, നജീബ് കാന്തപുരം, മഞ്ഞളാംകുഴി അലി, പി കെ കുഞ്ഞാലിക്കുട്ടി എന്നിവർക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.


