പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാ ഫലം  പ്രഖ്യാപിച്ചു; വിജയം 87.94 ശതമാനം

പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാ ഫലം  പ്രഖ്യാപിച്ചു; വിജയം 87.94 ശതമാനം

0 0
Read Time:1 Minute, 44 Second

തിരുവനന്തപുരം: പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി  പ്രഖ്യാപിച്ചു. പ്ലസ് ടുവില്‍ 87.94 ശതമാനം പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 85.13 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം. 

വി.എച്ച്.എസ്.ഇയ്ക്ക് 80.36 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം ഇത് 76.06 ആയിരുന്നു. സേ പരീക്ഷ ആഗസ്റ്റ് 11 മുതല്‍ നടത്തും. 2004 പരീക്ഷ കേന്ദ്രങ്ങള്‍ ആണ് ഹയര്‍ സെക്കന്ററി ഇത്തവണയുണ്ടായിരുന്നത്. സയന്‍സ് വിഭാഗത്തില്‍ 90.52 പേരാണ് യോഗ്യത നേടിയത്. ഹ്യുമാനിറ്റിസ് വിഭാഗത്തില്‍ 80.4 ശതമാനം പേരും കൊമേഴ്‌സ് വിഭാഗത്തില്‍ 89.13 ശതമാനം പേരും യോഗ്യത നേടി.

48383 പേരാണ് ഇത്തവണ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത്. കഴിഞ്ഞ വര്‍ഷം 18510 പേര്‍ക്കായിരുന്നു എ പ്ലസ്. പുനര്‍മൂല്യനിര്‍ണയത്തിനും സേ പരീക്ഷക്കും ഈ മാസം 31 വരെ അപേക്ഷിക്കാം. മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയിലാണ്. 47721 പേര്‍ ഓപ്പണ്‍ സ്‌കൂളില്‍ പരീക്ഷ എഴുതിയപ്പോള്‍ 25292 പേര്‍ വിജയിച്ചു. 53 ശതമാനമാണ് ഓപ്പണ്‍ സ്‌കൂളിന്റെ വിജയം.

ഫലം അറിയുന്നതിന്

http://keralaresults.nic.in

https://www.prd.kerala.gov.in

https://results.kite.kerala.gov.in

http://www.dhsekerala.gov.in

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!