Read Time:58 Second
www.haqnews.in
ബക്രീദിന് മാത്രം ഇളവ് ശരിയല്ല, പ്രതിഷേധിക്കുന്നവര്‍ക്ക് മാത്രം പരിഗണന; വി.മുരളീധരന്‍
ഓണത്തിനും ക്രിസ്മസിനും അടച്ചിടലും ബക്രീദിന് ഇളവും നല്‍കുന്നത് ശരിയല്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. പ്രതിഷേധിക്കുന്നവര്‍ക്ക് മാത്രം ഇളവ് നല്‍കരുത്. ഇളവുകള്‍ തീരുമാനിക്കേണ്ടത് ശാസ്ത്രീയ സമീപനങ്ങളുടെ അടിസ്ഥാനത്തിലാണെന്നും, താലൂക്ക് ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ ഉപദേശപ്രകാരമായിരിക്കരുതെന്നും വി മുരളീധരന്‍ പറഞ്ഞു. കേരളത്തിലെ വ്യാപാരികള്‍ നേരിടുന്നത് ഗുരുതരമായ പ്രതിസന്ധിയാണെന്നും, ഇതിന് ശാശ്വത പരിഹാരം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.