ഉപ്പള :മഞ്ചേശ്വരംമണ്ഡലത്തിലെ നിർധനരായ രണ്ട് കുടുംബത്തിലെ കല്യാണാവശ്യത്തിനും വീട്നിർമാണാവശ്യത്തിനുമുള്ള ധനസഹായം ഉപ്പള ലീഗ് ഓഫിസിൽ വെച്ച് കെഎംസിസി ജിദ്ദ മക്ക മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി വൈസ് ചെയർമാൻ ഹാജി ഉമ്മർ പൈവളികെ മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് ടി എ മൂസ സാഹിബന് കൈമാറി.
ശേഷം മണ്ഡലത്തിലെ വിദ്യഭ്യാസ,ആരോഗ്യ മേഖലകളിലെ വികസനം ആവശ്യപ്പെട്ട് കൊണ്ട് കെ.എം.സി.സി ജിദ്ദ- മക്ക മണ്ഡലം സെക്രട്ടറി അബ്ദു പെർള എകെഎം അഷ്റഫ് എം.എൽ.എ യ്ക്ക് നിവേദനവും നൽകി.
മണ്ഡലം MLA AKM അഷ്‌റഫ് ,മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എം.ബി യൂസഫ് ഹാജി ബന്ദിയോട് ,മണ്ഡലം യൂത്ത്ലീഗ് ജ.സെക്രട്ടറി BM മുസ്തഫ,ജില്ലാ പഞ്ചായത്തംഗം ഗോൾഡൻ അബ്ദുൽ റഹ്മാൻ,മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ഉമ്മർ അപ്പോളോ , ജലീൽ ഐ എ എന്നിവരും,കെഎംസിസി ജിദ്ദ- മക്ക മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ഹനീഫ് ബനീമാലിക് ,അബ്ദുൽ റഹിമാൻ പച്ചിലമ്പാറ ,അബ്ബാസ് സീതാംഗോളി ,അബ്ദു പെർള,തുടങ്ങിയവർ സംബന്ധിച്ചു.