350 കോടി നിക്ഷേപമെത്തിയ ഇന്ത്യൻ സ്റ്റാർട്ടപ്പിന് യു.എ.ഇ സർക്കാരിന്റെ അംഗീകാരം

350 കോടി നിക്ഷേപമെത്തിയ ഇന്ത്യൻ സ്റ്റാർട്ടപ്പിന് യു.എ.ഇ സർക്കാരിന്റെ അംഗീകാരം

0 0
Read Time:3 Minute, 31 Second

ദുബായ് : യു..എ.ഇ സർക്കാർ ബിസിനസ് സംരംഭകർക്ക് നൽകി വരുന്ന പത്ത് വർഷത്തെ യു.എ.ഇ ഗോൾഡൻ വിസ ദുബായിലെ ഏറ്റവും വലിയ സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ഛ് എമിരേറ്റ്സ് കമ്പനീസ് ഹൌസ് സി.ഇ .ഓ ഇഖ്ബാൽ മാർക്കോണിക്ക് ലഭിച്ചു . ബിസിനസ് സെറ്റപ് മേഖലയിൽ നിന്നും ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യത്തെ സംരഭകനാണ് ഇഖ്ബാൽ മാർക്കോണി, ദുബായിൽ ഏറ്റവും കൂടുതൽ ഗോൾഡൻ വിസ സംരംഭകർക്ക് നേടിക്കൊടുത്ത ഏറ്റവും വലിയ സ്ഥാപനം കൂടിയാണ് ഇ.സി.എച്ഛ് .

ടെലികോം,ഊർജം ,ഐ.ടി ,സൈബർ സെക്യൂരിറ്റി, സർവീസ് മേഖലകളിലുൾപ്പെടെ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി നിരവധി ബിസിനസ് സംരംഭങ്ങളുള്ള ഇഖ്ബാൽ മാർക്കോണി മുൻ മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ കൂടിയാണ് , , ഇസ്രായേൽ,യു.എസ്.എ. , യു.കെ , കാനഡ , ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിലവിൽ ദീർഘകാല വിസ ഉള്ള വ്യക്തി കൂടിയാണ് .പോയ മാസം കോവിഡ് കാലത്ത് 350 കോടി നിക്ഷേപമെത്തിയ ഇന്ത്യയിലെ മുൻനിര സ്റ്റാർട്ടപ്പ് കമ്പനിയായ വാട്ടർ സയൻസിന്റെ സി.ഇ.ഒ കൂടിയാണ്,
ലണ്ടൻ മാരിടൈം ഇൻസ്റ്റിട്യൂട്ടിലും ,കൽക്കട്ടയിലെ പ്രശസ്‌തമായ ഡി.എം.ഐ.ടി യിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇക്ബാൽ കോഴിക്കോട് സ്വദേശിയാണ് , മെഡിക്കൽ വിദ്യാർത്ഥികളായ നൈനിക ,അഖിൻ എന്നിവർ മക്കളാണ് .
കോവിഡ് മഹാമാരി കാലത്ത് എല്ലാം നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയ നിരാലംബരായ ആയിരകണക്കിന് പ്രവാസികൾക്ക് പേർഷ്യൻ പെട്ടി സ്നേഹസമ്മാനമായി നൽകിയും, നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് യു.എ.ഇ ലേക്ക് തിരികെയെത്താൻ ആദ്യമായി വന്ദേ ഭാരത് വിമാനത്തേക്കാൾ കുറഞ്ഞ നിരക്കിൽ വിമാനം ചാർട്ടർ ചെയ്ത് വ്യത്യസ്ത ചരിത്രം സൃഷ്ടിക്കുകയും ചെയ്തത് ഇക്ബാൽ മാർക്കോണിയുടെ നേതൃത്വത്തിലായിരുന്നു.
ഇരുപതിലധികം രാജ്യങ്ങളിലായി നിന്നായി നൂറ്റമ്പതില്പരം ജീവനക്കാരുമായി ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള ബിസിനസ് സംരംഭകർക്ക് ഗോൾഡൻ വിസകൾ ചുരുങ്ങിയ കാലയളവിൽ എടുത്തു നൽകിയ സ്ഥാപനവും യു.എ.ഇ ഇൽ ഇ.സി എച്ചാണ് , ഗോൾഡൻ വിസ ഉപഭോക്താക്കളെ സേവിക്കുന്നതിനായി ഇ.സി.എച്ചിൽ പ്രത്യേക ഗോൾഡൻ വിസ ഡിവിഷൻ ആരംഭിച്ചിരിക്കുന്നു , ഗോൾഡൻ വിസയുമായി ബന്ധപ്പെട്ട നിങ്ങളുടെ കൂടുതൽ സംശയങ്ങൾക്കും ,പുതിയ അപ്ഡേറ്റുകൾക്കും *goldenvisa@echuae.com* എന്ന ഇമെയിലിൽ ബന്ധപ്പെടാവുന്നതാണ് .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!