സാമ്പത്തിക പ്രതിസന്ധി;  കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ ആയിരങ്ങൾ തെരുവിൽ

സാമ്പത്തിക പ്രതിസന്ധി; കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ ആയിരങ്ങൾ തെരുവിൽ

0 0
Read Time:2 Minute, 10 Second

ഹവാന: ക്യൂബ നേരിടുന്ന സാന്പത്തിക പ്രതിസന്ധികളും പൗരസ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണങ്ങളും കോവിഡ് പ്രതിരോധത്തിലെ വീഴ്ചയും ചൂണ്ടികാട്ടി കമ്യൂണിസ്റ്റ് സർക്കാരിനുനേരെ ഞായറാഴ്ച ആയിരങ്ങൾ തെരുവിലിറങ്ങി. പതിറ്റാണ്ടുകൾക്കിടെ കണ്ട ഏറ്റവുംവലിയ പ്രക്ഷോഭമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ക്യൂബയിൽ നടക്കുന്നത്. തലസ്ഥാനമായ ഹവാന ഉൾപ്പെടെയുള്ള നഗരങ്ങളിൽ പ്രതിഷേധക്കാർ റാലികൾ സംഘടിപ്പിച്ചു.ഞായറാഴ്ച രാജ്യത്ത് 7000 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 47 മരണവും. ഈ സാഹചര്യത്തിൽ വാക്സിൻ വിതരണം വേഗത്തിലാക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സ്വേച്ഛാധിപത്യം തുലയട്ടെ എന്നടക്കമുള്ള മുദ്രാവാക്യങ്ങളും പ്രതിഷേധക്കാർ മുഴക്കി. സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ കൈയേറ്റം ചെയ്യുന്നതിന്റെയും അറസ്റ്റു ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. അതിനിടെ പ്രസിഡന്റ് മിഗ്വേൽ ഡയസ് കാനൽ ആവശ്യപ്പെട്ടപ്രകാരം സർക്കാർ അനുകൂലികളും പ്രതിഷേധങ്ങൾക്കെതിരേ പ്രകടനങ്ങളുമായി തെരുവിലിറങ്ങി.രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നതിനായി യു.എസ്. നിയോഗിച്ച കൂലിപ്പടയാളികളുടെ പ്രകോപനമാണ് പ്രതിഷേധമെന്ന് മിഗ്വേൽ ആരോപിച്ചു. രാജ്യത്തെ സ്ഥിതിഗതികൾ ആശങ്കപ്പെടുത്തുന്നതാണെന്നും ജനങ്ങളുടെ അവകാശങ്ങൾക്കൊപ്പം നിലകൊള്ളുമെന്നും യു.എസ്. നയതന്ത്രപ്രതിനിധി ജൂലി ചുങ് പ്രതികരിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!