മാറക്കാന: റെക്കോഡുകള്‍ വാരികൂട്ടിയ ഇതിഹാസ താരം ലയണല്‍ മെസിയുടെ ഒരു അന്താരാഷ്ട്ര കിരീടം എന്ന നേട്ടത്തിനാണ് ഇന്ന് മാറക്കാനയില്‍ അവസാനം കൊണ്ടത്. വര്‍ഷങ്ങളായി വിമര്‍ശകര്‍ മെസ്സിക്ക് മുന്നില്‍ വച്ച ചോദ്യത്തിനാണ് ഇന്ന് ഉത്തരം ലഭിച്ചത്. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അര്‍ജന്റീന ഒരു അന്താരാഷ്ട്ര കിരീടം നേടുന്നത്. നിരവധി ഫൈനലുകളില്‍ ടീമിനെ എത്തിച്ച മെസ്സിക്ക് ഒരു കിരീടം എന്നത് കിട്ടാക്കനിയായിരുന്നു. നിര്‍ഭാഗ്യം ആയിരുന്നു ഫൈനലില്‍ മെസ്സിക്ക് തുണ. ആ പേരിനാണ് ഇന്ന് മെസ്സിയുടെ സഹതാരങ്ങള്‍ അവസാനം കുറിച്ചത്. കരിയറില്‍ അന്താരാഷ്ട്ര കിരീടമില്ലാതെ പടിയറങ്ങുമോ എന്ന വേദനയും താരത്തിന് ഉണ്ടായിരുന്നു. സഹതാരം ഡി മരിയയുടെ ഗോളിലൂടെ അവര്‍ കോപ്പയില്‍ മുത്തമിട്ടപ്പോള്‍ മെസ്സിക്ക് ഇത് മറക്കാനാവത്ത ദിനമായി.മുമ്ബ് നാല് തവണയാണ് മെസ്സിയുടെ കീഴില്‍ അര്‍ജന്റീന പ്രധാന ഫൈനുകളില്‍ തോല്‍വിയേറ്റുവാങ്ങിയത്.
ഇന്ന് ഒപ്പത്തിനൊപ്പം ഇരുടീമുകളും മുന്നേറിയ മത്സരത്തില്‍ 22ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയ കുറിച്ച ഗോളാണ് അര്‍ജന്‍റീനയുടെ വിധി മാറ്റി മറിച്ചത്. ഡി പോളിന്‍റെ സുന്ദരമായ പാസ് ബ്രസീല്‍ പ്രതിരോധത്തിന്‍റെ പഴുതിലൂടെ സ്വീകരിച്ച മരിയ പന്ത് ചിപ്പ് ചെയ്ത് വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. പന്ത് വലയിലേക്ക് താഴ്ന്നിറങ്ങുേമ്ബാള് നിസഹായതയോടെ നോക്കി നില്‍ക്കാനേ ബ്രസീല്‍ ഗോളി എഡേഴ്സണായുള്ളൂ. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നെങ്കിലും സുന്ദരമായ മുന്നേറ്റങ്ങളൊന്നും അധികം കണ്ടില്ല.
2007ലെ കോപ്പാ ഫൈനല്‍ ആയിരുന്നു മെസ്സിയുടെ ആദ്യ ഫൈനല്‍. അന്ന് ചിരവൈരികളായ ബ്രസീലിനോട് മൂന്ന് ഗോളിന് തോറ്റു. ഫുട്ബോള്‍ പ്രേമികളെ ഒന്നടങ്കം വേദനിപ്പിച്ച 2014ലെ ലോകകപ്പ്. ഫൈനലില്‍ ജര്‍മ്മനിയോട് ഒരു ഗോളിന് തോറ്റ് കിരീട നഷ്ടം. 2015ലും 2016ലും വില്ലനായത് ചിലി. കോപ്പാ ഫൈനലില്‍ രണ്ട് തവണയും ചിലിയോട് തോറ്റ് കിരീടം വീണ്ടും നഷ്ടമായിരുന്നു. എന്നാല്‍ ഇന്ന് മറാക്കാനയും ചരിത്രവും മെസ്സിക്കൊപ്പം നിന്നു.