മഞ്ചേശ്വരം:മഞ്ചേശ്വരം ബഡാജെ ചൗക്കിയിൽ ധനുരാജ് എന്ന യുവാവ് വിഷം കഴിച്ചു അത്യാസന്ന നിലയിൽ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലാഭ വിഹിതം നേടിത്തരാമെന്ന് പറഞ്ഞ് മൊബൈൽ കടയിലെ ജീവനക്കാരനിൽ നിന്നും മൂന്ന് ലക്ഷം രൂപ വാങ്ങിയ ശേഷം തിരിച്ചു നൽകാത്തതിനെ തുടർന്ന് നഴ്സിൻ്റെ ക്വാര്‍ടേഴ്‌സിന് മുന്നിൽ വെച്ച് എലിവിഷം കഴിച്ച യുവാവിൻ്റെ നില ഗുരുതരം.മഞ്ചേശ്വരം ബഡാജെ ചൗക്കിയിലെ ധനഞ്ജയ (30) യാണ് ഉപ്പള സോങ്കാലിലെ നഴ്സിൻ്റെ ക്വാർടെഴ്സിൽ നിന്നും എലിവിഷം കഴിച്ചത്.
മംഗളൂറു ബന്തറിൽ മൊബൈൽ കട നടത്തി വകയായിരുന്നു ധനഞ്ജയ.
യുവാവിൻ്റെ മാതാവിന് ഏഴ് മാസം മുമ്പ് കോവിഡ് ബാധിച്ചതിനെ തുടർന്ന് ഉപ്പളയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഇവിടെ വെച്ചാണ് ധനഞ് ജയ നഴ്സുമായി പരിചയപ്പെട്ടത്. ആദ്യം 5,000 രൂപയും 10,000 രൂപയും ഇടയ്ക്കിടെ യുവാവിൽ നിന്നും കടം വാങ്ങി തിരിച്ചു കൊടുത്ത് വിശ്വാസം ആർജ്ജിച്ച ശേഷമാണ് നഴ്സ് മൂന്ന് ലക്ഷം കടം വാങ്ങിയത്.
ദിവസങ്ങൾക്കകം അഞ്ചു ലക്ഷമായി തിരിച്ചുനൽകുമെന്ന് പറഞ്ഞാണ് പണം വാങ്ങിയതെന്നാണ് റിപോർട്.
ഈ ആഴ്ച വിവാഹം നടക്കേണ്ട വീട്ടുകാരിൽ നിന്നാണ് യുവാവ് പണം വാങ്ങി നൽകിയത്. ഏഴ് മാസമായിട്ടും തിരിച്ചു കൊടുക്കാതിരുന്നതോടെയാണ് വെള്ളിയാഴ്ച വൈകീട്ട് 5.30 ഓടെ നഴ്സിൻ്റെ, ക്വാർടെഴ്സിലെത്തിയ യുവാവ് നഴ്സിനോട് തന്നെ വെള്ളം വാങ്ങി എലിവിഷം കഴിച്ചത്.
ബഹളം കേട്ടെത്തിയവരാണ് യുവാവിനെ അവശനിലയിൽ മംഗളൂറു യേനപ്പോയ ആശുപത്രിയിലെത്തിച്ചത്. യുവാവിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.