മഞ്ചേശ്വരം: മംഗലാപുരത്ത് പഠനാവശ്യത്തിനു പോകുന്ന മഞ്ചേശ്വരം മണ്ഡലത്തിലേതുൾപ്പെടെയുള്ള കാസറഗോഡ് ജില്ലക്കാരായ വിദ്യാർത്ഥികൾക്ക് കാസറഗോഡ് – മംഗലാപുരം റൂട്ടിൽ കെ എസ് ആർ ടി സി ബസ്സുകളിൽ സൗജന്യ നിരക്കിൽ യാത്ര ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരളസംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജുവിനെ സന്ദർശിച്ച് മഞ്ചേശ്വരം എം എൽ എ ശ്രീ എ കെ എംഅഷ്‌റഫ് നിവേദനം സമർപ്പിച്ചു.
നിലവിൽ കർണാടക ആർ ടി സി ബസ്സുകളിൽ മാത്രമാണ് സൗജന്യ നിരക്കിൽ പ്രസ്തുത വിദ്യാർത്ഥികൾക്ക്യാത്രാ സൗകര്യമുള്ളത് . ഇത് കന്നഡ ഭാഷാ ന്യൂന പക്ഷ വിദ്യാർത്ഥികൾക്കായി പരിമിതവുമാണ്.
അന്യ സംസ്ഥാനത്തു ലഭിക്കുന്ന സൗകര്യം നമ്മുടെ വിദ്യാർത്ഥികൾക്ക് സ്വന്തം കെ എസ് ആർ ടി സിബസ്സുകളിൽ ലഭ്യമല്ലാത്തത് ഖേദകരമാണ്. രാവിലെയും വൈകുന്നേരവും കേരള സർക്കാർ ബസ്സുകളാണ്സർവീസ് നടത്തുന്നത് എന്നറിയുമ്പോൾ ഇതിന്റെ പ്രാധാന്യം വർധിക്കുന്നു.
ആയതിനാൽ കേരളത്തിൽ നിന്നും കർണാടകയിലേക്ക് ദിനേന യാത്ര നടത്തുന്ന വിദ്യാർത്ഥികൾക്ക്കാസറഗോഡ് – മംഗലാപുരം റൂട്ടിലെ ബസ്സുകളിൽ സൗജന്യ നിരക്കിൽ യാത്ര ചെയ്യാനുള്ള സൗകര്യംഏർപ്പെടുത്തണമെന്നാണ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടത്. വിദ്യാർത്ഥികളെ അലട്ടുന്ന ഒരു സുപ്രധാനകാര്യമാണ് ഇതിലൂടെ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താനായതെന്നും ഒരു പാട് വിദ്യാർഥികൾ തെരഞ്ഞെടുപ്പ്വേളയിലും മറ്റും സൂചിപ്പിച്ച ഈ വിഷയത്തിൽ ഇടപെടാനായതിൽ സന്തോഷമുണ്ടെന്നും എം എൽ എപ്രസ്താവിച്ചു.
കാസറഗോഡ് വികസന പാക്കേജിന്റെ ഭാഗമായി ബഡ്ജറ്റിൽ ഉൾപ്പെടുത്തുകയും തുക വകയിരുത്തുകയുംചെയ്ത മഞ്ചേശ്വരം താലൂക്കില്‍ ജോയിന്റ് ആര്‍.ടി.ഒ ഓഫീസിന്റെ നിര്‍മ്മാണംപ്രവർത്തനങ്ങൾത്വരിതപ്പെടുത്താനും കൂടിക്കാഴ്‌ച്ചയ്ക്കിടെ എ കെ എം അഷ്‌റഫ് മന്ത്രിയോട് അഭ്യർത്ഥിച്ചു.