Read Time:1 Minute, 23 Second
ഷാർജ :UAE എമിറേറ്റുകളിലെ പള്ളികളിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്ക് എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള പ്രചാരണം പൊലീസ് ആരംഭിച്ചു . ചെറിയ പള്ളികളിൽപ്പോലും ഇപ്പോൾ വെള്ളിയാഴ്ചകളിൽ നല്ല തിരക്കാണ് . ഇതുമൂലം പലരും പൊരിവെയിലത്താണ് നിന്നാണ് പ്രാർഥിക്കുന്നത് . ഇതിന് പരിഹാരം കാണുന്നതിന് കൂടിയാണ് പ്രചാരണം . ഷാർജ പൊലീസും ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റുമായി സഹകരിച്ചാണ് പരിപാടി . വ്യവാസായിക വാണിജ്യ തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ നിന്ന് ബസുകളിൽ കൂട്ടമായി എത്തുന്നവരെ വലിയ പള്ളികളിലേക്ക് വഴിതിരിച്ചു വിടാനാണ് തീരുമാനം . ഇതു സംബന്ധിച്ച് തൊഴിൽ ഉടമകൾക്കും വിവരം നൽകിയതായി അധികൃതർ വ്യക്തമാക്കി . വിവിധ സമൂഹങ്ങളിലെ പ്രതിനിധികളുമായും ഇക്കാര്യം പൊലീസ് ചർച്ച ചെയ്തു . കോവിഡ് ചട്ടങ്ങൾ പാലിക്കുന്നതിനും തിരക്ക് കുറയ്ക്കണ്ടതുണ്ട്.