മനില: കോവിഡ് വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിക്കുന്നവര്‍ക്കെതിരെ ഫിലിപീന്‍സ് പ്രസിഡന്റ് റൊഡ്രിഗോ ദുതര്‍തേ. വാക്‌സിന്‍ സ്വീകരിക്കാത്തവരെ ജയിലിലടക്കുമെന്നും വാക്‌സിനെടുക്കാന്‍ താല്‍പര്യമില്ലാത്തവര്‍ രാജ്യം വിട്ട് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘വാക്‌സിന്‍ എടുത്തോളൂ, അല്ലെങ്കില്‍ ജയിലിലാകും. ഇന്ത്യയിലേക്കോ അമേരികയിലേക്കോ പോയിക്കോളൂ. നിങ്ങള്‍ ഒരു മനുഷ്യനാണെങ്കില്‍ ഇവിടെ ഉള്ളിടത്തോളം വൈറസ് വാഹകരാകാന്‍ സാധിക്കും. അത് കൊണ്ട് വാക്‌സിന്‍ എടുക്കുക’ -ദുതര്‍തേ പറഞ്ഞു.
അല്ലെങ്കില്‍ എല്ലാ ഗ്രാമത്തലവന്‍മാരോടും വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിക്കുന്നവരുടെ പട്ടിക വാങ്ങി അവര്‍ക്ക് പന്നികള്‍ക്ക് കുത്തിവെക്കുന്ന ഇവര്‍മെക്ടിന്‍ കുത്തിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാക്‌സിന്‍ സ്വീകരിക്കാനെത്തുന്നവരുടെ എണ്ണം കുറഞ്ഞതോടെ രാജ്യത്ത് രജിസ്‌ട്രേഷന്‍ നിര്‍ത്തിയിരിക്കയാണ്. കഴിഞ്ഞദിവസം 28,000 പേര്‍ക്ക് വാക്‌സിനേഷന് അറിയിപ്പ് നല്‍കിയിട്ടും 4,402 പേര്‍ മാത്രമാണ് എത്തിയത്.