യൂറോ കപ്പ്  ; മത്സരത്തിനിടയില്‍ ഡെന്മാര്‍ക്ക് താരംകുഴഞ്ഞു വീണു ഗുരുതരാവസ്ഥയിൽ ; പ്രാർത്ഥനയോടെ ഫുട്ബോൾ ലോകം

യൂറോ കപ്പ് ; മത്സരത്തിനിടയില്‍ ഡെന്മാര്‍ക്ക് താരംകുഴഞ്ഞു വീണു ഗുരുതരാവസ്ഥയിൽ ; പ്രാർത്ഥനയോടെ ഫുട്ബോൾ ലോകം

0 0
Read Time:1 Minute, 23 Second

ഫുട്ബോള്‍ ലോകം വേദനയിലാണ്. ആശങ്കയിലും. ഇന്ന് യൂറോ കപ്പില്‍ നടക്കുകയായിരുന്ന മത്സരത്തിനിടയില്‍ ഡെന്മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്സണ്‍ കുഴഞ്ഞു വീണതാണ് ഫുട്ബോള്‍ പ്രേമികളെ ആകെ വേദനയിലാക്കിയത്. മത്സരം ആദ്യ പകുതി അവസാനിക്കാനാകുന്ന സമയത്തായിരുന്നു കളിക്കിടയില്‍ എറിക്സണ്‍ കുഴഞ്ഞു വീണത്. ഉടന്‍ തന്നെ റഫറി കളി നിര്‍ത്തി മെഡിക്കല്‍ സംഘം കളത്തില്‍ എത്തി. ദീര്‍ഘനേരം പരിചരണം നടത്തിയ ശേഷം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
മത്സരം ഉപേക്ഷിക്കുന്നതായി യുവേഫ അറിയിക്കുകയും ചെയ്തു. എറിക്സന്റെ പരിക്ക് സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. താരത്തിന്റെ ആരോഗ്യ നില മെച്ചപ്പെടാനായി ഫുട്ബോള്‍ ലോകം ഇപ്പോള്‍ പ്രാര്‍ത്ഥനയിലാണ്.
ഡെന്മാര്‍ക്ക് ടീമിലെ ഏറ്റവും മികച്ച താരമാണ് എറിക്സണ്‍. മുന്‍ സ്പര്‍സ് താരമായ എറിക്സണ്‍ ഇപ്പോള്‍ ഇന്റര്‍ മിലാനിലാണ് കളിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!