കാസറഗോഡ്: കോവിഡ് -19 ന്റെ രൂക്ഷമായ രണ്ടാം വ്യാപനത്തെ പ്രതിരോധിക്കാൻ വേണ്ടി കാസറഗോഡ് നഗരസഭ ചെയർമാൻ അഡ്വ. വി.എം മുനീറിന്റെ നേതൃത്വത്തിൽ രൂപംനൽകിയ “കോവിഡ്-19 ചാലഞ്ച്” ന് ഖത്തർ കെഎംസിസി കാസറഗോഡ് മുനിസിപ്പൽ കമ്മിറ്റിയുടെ രണ്ട് ലക്ഷം രൂപ ട്രഷറർ ബഷീർ കെ.ഫ്.സി നഗരസഭാ സെക്രട്ടറി കെ. മനോഹറിന് കൈമാറി.
നഗരസഭയിൽ വെച്ച് നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ അഡ്വ. വി.എം മുനീർ, വൈസ് ചെയർ പേഴ്സൺ സംസീദ ഫിറോസ്, നഗരസഭ ഹെൽത്ത് സൂപ്പർവൈസർ വിൻസന്റ്, അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, മുഹമ്മദ്കുഞ്ഞി തായലങ്ങാടി, ജി.സി.സി. പച്ചപ്പട ബാങ്കോട് ഉപദേശക അംഗം ഷമീർ ചെങ്കളം, മുസ്ലിം ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി ഹമീദ് ബെദിര, മുസ്ലിം യൂത്ത് ലീഗ് മുൻസിപ്പൽ പ്രസിഡന്റ് അജ്മൽ തളങ്കര, ജനറൽ സെക്രട്ടറി അഷ്ഫാഖ് തുരുത്തി, ട്രഷറർ ഫിറോസ് അടുക്കത്ത്ബൈൽ, അബ്ദുള്ള ഖാഴിലൈൻ, എം.പി ഷംനാസ് തളങ്കര, ശംസുദ്ധീൻ തുടങ്ങിയവർ സംബന്ധിച്ചു.