തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹര്യത്തില്‍ സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ശനിയാഴ്ച മുതല്‍ ഒരാഴ്ചയാണ് സംസ്ഥാനം അടച്ചിടുകയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.ഇന്നലെ സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന രേഖപ്പെടുത്തിയിരുന്നു. 41,000ലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാനാണ് നീക്കം. ഒമ്ബത് ദിവസത്തെ ലോക്ക്ഡൗണ്‍ കൊണ്ട് കാര്യങ്ങള്‍ അല്‍പ്പമെങ്കിലും നിയന്ത്രണ വിധേയമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമെന്നും നിയന്ത്രണങ്ങള്‍ കൂടുതല്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്നും മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നതാണ്. ചില ജില്ലകളില്‍ ഐസിയും കിടക്കകളും വെന്‍്റിലേറ്റര്‍ കിടക്കകളും ലഭ്യമല്ലാത്ത സാഹചര്യത്തിലേക്ക് നിങ്ങുന്നതിനിടെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്.