ഇന്ത്യൻ ജനതയ്ക്ക് ഓക്സിജൻ നൽകാൻ ടാറ്റ; പിന്തുണയിൽ കണ്ണ് നിറഞ്ഞ് ജനം

ഇന്ത്യൻ ജനതയ്ക്ക് ഓക്സിജൻ നൽകാൻ ടാറ്റ; പിന്തുണയിൽ കണ്ണ് നിറഞ്ഞ് ജനം

0 0
Read Time:3 Minute, 51 Second

രാജ്യത്തിന് ആവശ്യമുണ്ടായിരുന്ന ഘട്ടത്തിലെല്ലാം ഉറച്ച ശക്തിയോടെ ഒപ്പം നിന്ന വാഹന നിര്‍മ്മാണ കമ്ബനിയാണ് ടാറ്റ ഗ്രൂപ്പ്. കൊവിഡ് മഹാമാരിയുടെ ആദ്യഘട്ടത്തിലും അകമഴിഞ്ഞ പിന്തുണയാണ് ടാറ്റ ഗ്രൂപ്പ് രാജ്യത്തിനും ജനങ്ങള്‍ക്കും നല്‍കിയത്. കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യമാകെ നേരിടുന്ന പ്രശ്‌നം ഓക്‌സിജന്‍ ക്ഷമമാണ്. ഇപ്പോഴിതാ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനും മുന്നിട്ടിറങ്ങിയിരിക്കുകയാണ് ടാറ്റ ഗ്രൂപ്പ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ദ്രവ രൂപത്തിലുള്ള ഓക്സിജന്‍ കൊണ്ടുപോകാന്‍ വേണ്ടി 24 ക്രയോജനിക് കണ്ടെയ്‌നറുകള്‍ ഇറക്കുമതി ചെയ്യാനാണ് ടാറ്റയുടെ തീരുമാനം. ഓക്‌സിജന്‍ ക്ഷാമം അനുഭവപ്പെടുന്ന മേഖലകളില്‍ ഓക്സിജന്‍ എത്തിക്കുന്നതിനായിട്ടാണ് ടാറ്റ മോട്ടോഴ്‌സിന്‍റെ ഈ നിര്‍ണ്ണായക തീരുമാനം.
രാജ്യം ഇപ്പോള്‍ പ്രതിസന്ധിയെ മറികടക്കാന്‍ കമ്ബനിക്ക് ആകുന്ന സഹായങ്ങള്‍ എല്ലാം ചെയ്യുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്.
രാജ്യത്ത് ഓക്സിജന്‍ ദൗര്‍ലഭ്യം പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് നടപടി. കമ്ബനി തന്നെ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് 19 നെതിരായ പോരാട്ടത്തില്‍ സാധ്യമായതെല്ലാം പരമാവധി ചെയ്യുമെന്ന ഉറപ്പും കമ്ബനി നല്‍കുന്നു. പോസ്റ്റിന് താഴെ കമന്റിലൂടെ അഭിനന്ദനവും അനുമോദനവും അറിയിച്ച്‌ നിരവധി പേരാണ് എത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം കൊവിഡിന്റെ ഒന്നാം തരംഗത്തിലും രാജ്യം പ്രതിസന്ധിയിലായപ്പോള്‍ ടാറ്റ കൂടെയുണ്ടായിരുന്നു. വെന്റിലേറ്ററുകള്‍ ഇറക്കുമതി ചെയ്തും പിപിഇ കിറ്റുകളും മാസ്കുകളും കൈയ്യുറകളും കൊവിഡ് ടെസ്റ്റിങ് കിറ്റുകളും എല്ലാം വലിയ തോതില്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തു. കേരളത്തില്‍ കാസര്‍കോട് ജില്ലയില്‍ ഒരു ആശുപത്രിയും പണികഴിപ്പിച്ചു. 1500 കോടിയാണ് ടാറ്റ ഗ്രൂപ്പ് കൊറോണ മഹാമാരിയെ നേരിടാന്‍ നീക്കിവെച്ചത്.
മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന് 20 വിങ്ങര്‍ ആംബുലന്‍സുകള്‍ നല്‍കുകയും വിവിധ ആശുപത്രികള്‍ക്കായി 100 വെന്റിലേറ്റര്‍ നല്‍കുകയും ചെയ്തിരുന്നു. ഇതിനുപുറമെ, വാക്‌സില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നതിനായി ഫ്രീസര്‍ ട്രക്കുകള്‍ നിര്‍മിക്കുമെന്നും ടാറ്റ മോട്ടോഴ്‌സ് ആദ്യ ഘട്ടത്തില്‍ ഉറപ്പുനല്‍കിയിരുന്നു. 2020 മാര്‍ച്ചില്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യം ലോക്ക്ഡൗണിലേക്ക് പോയതോടെ ടാറ്റ ട്രസ്റ്റ് 500 കോടി രൂപയുടേയും ടാറ്റ സണ്‍സ് 1000 കോടി രൂപയുടേയും ധനസഹായമാണ് രാജ്യത്തിന് പ്രഖ്യാപിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!