ഉപ്പള : കേരള പിറവിക്ക് ശേഷം ഇന്ന് വരെ മലയാളം കടന്നു ചെന്നിട്ടില്ലാത്ത വൊർക്കാടി പഞ്ചായത്തിൽ വെച്ച് മെയ് മാസം നടക്കുന്ന മലയാള സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു. മുൻ മീഞ്ച പഞ്ചായത്ത് പ്രസിഡന്റ് ഡി. മുഹമ്മദ് കുഞ്ഞി (ചെയർമാൻ) മുൻ വൊർക്കാടി പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ മജീദ് ബി.എ (വർക്കിങ് ചെയർമാൻ) അലി മജീർപള്ളം (ജനറൽ കൺവീനർ) ഡി.എ. അബ്ദുൽ മജീദ് (ട്രഷറർ) പ്രധാന ഭാരവാഹികളായും ടി.എം. മൂസാ ഹാജി, എം അബൂബക്കർ പാത്തൂർ, കജ മുഹമ്മദ് ഫൈസി, അബ്ദുൽ ജബ്ബാർ സഖാഫി, ഉമറബ്ബ ആനക്കൽ, ഹാരിസ് പാവൂർ, അലി എ. കാദർ, കെ മുഹമ്മദ്, സിദ്ദിഖ് പുരുഷൻകോടി, ഡി.കെ. മൂസാ ധർമ്മനഗർ, റസാഖ് കെദുംബാടി, ഹനീഫ് തോക്കെ, ഇബ്രാഹിം, കരീം മാസ്റ്റർ, സുബൈർ മാസ്റ്റർ സഹഭാരവാഹികളുമാണ്.
നാലു പതിറ്റാണ്ട് പോരാട്ടത്തിലൂടെ നേടിയ ഭാഷാ ന്യൂനപക്ഷ പ്രദേശത്തെ മലയാള പഠനത്തിന് സഹായകമായ ഉത്തരവ് സമ്മേളനം ചർച്ച ചെയ്യും. ഉത്തരവ് പ്രകാരം വിദ്യാലയങ്ങളിലേക്ക് ആവശ്യമായ അധ്യാപകരെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നിയമിക്കലും എസ്. എസ്. എ.യാണ് ശമ്പളം നൽകുക.
സമ്മേളനത്തിൻ്റെ ഭാഗമായി പ്രതിനിധി സമ്മേളനം, സപ്തഭാഷാ സംഗമം, വിദ്യാർത്ഥി സദസ്സ്, പൊതു സമ്മേളനം എന്നിവ നടക്കും. ട്രഷറർ ഓനന്ത അബ്ബാസ് അധ്യക്ഷം വഹിച്ചു. പ്രസിഡന്റ് എം.കെ അലി മാസ്റ്റർ പോരാട്ട വഴികൾ വിശദീകരിച്ചു.