കൊച്ചി: കൊച്ചിയില്‍ സ്വകാര്യ ഹെലികോപ്ടര്‍ ഇടിച്ചിറക്കി. ലുലു ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഹെലികോപ്ടറാണ് പനങ്ങാട് പൊലീസ് സ്‌റ്റേഷന് സമീപത്തെ ചതുപ്പില്‍ ഇടിച്ചിറക്കിയത്. യന്ത്രതകരാര്‍ മൂലമാണ് ഇടിച്ചിറക്കേണ്ടി വന്നത്.
അപകട സമയം ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത് ലുലു ഗ്രൂപ്പ് എം.ഡിയും, വ്യവസായിയുമായ എം എ യൂസഫലിയും ഭാര്യയുമായിരുന്നു. ഇരുവര്‍ക്കും പരിക്കൊന്നും ഏറ്റിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. രാവിലെ എട്ടേ മുക്കാലോടെയാണ് അപകടമുണ്ടായത്.
എം.എ.യൂസഫലിയും ഭാര്യയുമുള്‍പ്പെടെ അഞ്ചുപേരാണ് ഇതിലുണ്ടായിരുന്നത്.
പരിക്കൊന്നും ഏറ്റിട്ടില്ലെങ്കിലും ഇരുവരെും വൈദ്യപരിശോധനകള്‍ക്കായി കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍ഫോഴ്‌സ് അടക്കമുള്ള സംവിധാനങ്ങള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇന്ധന ചോര്‍ച്ചയുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് ആശുപത്രി വൃത്തങ്ങളും അറിയിച്ചിരിക്കുന്നത്. എല്ലാവരെയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പോയി മടങ്ങുമ്ബോഴാണ് ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടത്. ജനവാസ കേന്ദ്രത്തിന് മുകളില്‍ വച്ചാണ് ഹെലികോപ്റ്ററിന് തകരാറ് സംഭവിച്ചത്. സമീപത്തുകൂടെ ഹൈവേ കടന്നുപോകുന്നുണ്ട്. ചതുപ്പിലേക്ക് ഇടിച്ചിറക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.

ലുലൂ ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലിയും ഭാര്യയും സഞ്ചരിച്ച ഹെലിക്കോപ്റ്റർ ചതുപ്പുനിലത്ത് ഇടിച്ചിറക്കി; യൂസഫലിയടക്കമുള്ളവർ ആശുപത്രിയിൽ
Read Time:2 Minute, 14 Second