കാഴ്ച വൈകല്യമുള്ള വോട്ടര്‍മാര്‍ക്ക്  പരസഹായമില്ലാതെ വോട്ട് ചെയ്യാന്‍ ബൂത്തിൽ സൗകര്യം

കാഴ്ച വൈകല്യമുള്ള വോട്ടര്‍മാര്‍ക്ക് പരസഹായമില്ലാതെ വോട്ട് ചെയ്യാന്‍ ബൂത്തിൽ സൗകര്യം

0 0
Read Time:2 Minute, 26 Second

തിരുവനന്തപുരം: കാഴ്ചവൈകല്യമുള്ള വോട്ടര്‍മാര്‍ക്ക് വോട്ടെടുപ്പ് കേന്ദ്രത്തില്‍ പരസഹായമില്ലാതെ വോട്ട് ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എല്ലാ വോട്ടിംഗ് കേന്ദ്രങ്ങളിലും ബ്രെയിലി ലിപിയിലുള്ള ഡമ്മി ബാലറ്റ് ഷീറ്റുകള്‍ സജ്ജമാക്കുന്നു. കാഴ്ചവൈകല്യമുള്ളവര്‍ ബൂത്തില്‍ ചെല്ലുമ്ബോള്‍ പ്രിസൈഡിംഗ് ഓഫീസറുടെ പക്കല്‍ ബ്രെയിലി ലിപിയിലുള്ള ഡമ്മി ബാലറ്റ് പേപ്പര്‍ ഉണ്ടായിരിക്കും. അതില്‍ സ്ഥാനാര്‍ഥികളുടെ പേരും ബ്രെയിലി ലിപിയില്‍ ഇംഗ്ളീഷിലും മലയാളത്തിലും രേഖപ്പെടുത്തിയിട്ടുണ്ടാകും. അതിലടങ്ങിയിരിക്കുന്ന വിവരങ്ങള്‍ മനസിലായി എന്ന് ബോധ്യമായശേഷം വോട്ടര്‍ക്ക് വോട്ടിംഗ് കമ്ബാര്‍ട്ട്മെന്‍റില്‍ പോകാം.

വോട്ടിംഗ് കമ്ബാര്‍ട്ട്മെന്‍റിനുള്ളില്‍ ഇ.വി.എം മെഷീനില്‍ തന്നെ വലതുവശത്തായി ബ്രെയിലി ലിപിയില്‍ സീരിയല്‍ നമ്ബര്‍ ആലേഖനം ചെയ്തിട്ടുണ്ട്.

അതുപ്രകാരം ബട്ടണ്‍ അമര്‍ത്തി വോട്ട് രേഖപ്പെടുത്താം. തിരഞ്ഞെടുപ്പിന് ആവശ്യമായ ബ്രെയിലി ഡമ്മി ബാലറ്റുകള്‍ തിരുവനന്തപുരത്തുള്ള കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ളൈന്‍റ്, സി-ആപ്റ്റ് എന്നീ സ്ഥാപനങ്ങളില്‍ സംസ്ഥാന ഭിന്നശേഷിക്കാര്‍ക്കായുള്ള കമ്മീഷണറുടെ നേതൃത്വത്തിലാണ് തയാറാക്കുന്നത്. ഇവ അതത് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് അയച്ചുനല്‍കും. ബ്രെയിലി ഡമ്മി ബാലറ്റുകളുടെ അച്ചടി പുരോഗതി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ വിലയിരുത്തി. അദ്ദേഹത്തിനൊപ്പം ഭിന്നശേഷിക്കാര്‍ക്കായുള്ള കമ്മീഷണര്‍ എസ്.എച്ച്‌ പഞ്ചാപകേശന്‍, ഫെഡറേഷന്‍ ഓഫ് ദി ബ്ളൈന്‍റിലെ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!