അബുദാബി : പിസിആർ പരിശോധനാ ഫീസ് 65 ദിർഹമാക്കി കുറച്ചെന്ന് അബുദാബി ആരോഗ്യവിഭാഗം അറിയിച്ചു . നിലവിൽ 85 ദിർഹമായിരുന്നു . സർക്കാർ , സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ഡ്രൈവ് രൂ കേന്ദ്രങ്ങളിലും പിസിആർ പരിശോധന നടക്കുന്നുണ്ട് . സർക്കാർ , സ്വകാര്യ സ്ഥാപനങ്ങളിലെ വാക്സീൻ എടുക്കാത്ത ജീവനക്കാർക്ക് 7 , 14 ദിവസങ്ങൾക്കിടെ പിസിആർ നിർബന്ധമാക്കിയ പശ്ചാത്തലത്തിലാണ് നിരക്ക് കുറച്ചത് . ഹോട്ടൽ , റസ്റ്ററന്റ് , ഗതാഗതം , ലോൺട്രി , ബ്യൂട്ടി സലൂൺ എന്നീ മേഖലകളിൽ വാക്സീൻ എടുക്കാത്ത ജീവനക്കാർക്ക് 14 ദിവസത്തിനിടെ പിസിആർ എടുക്കണമെന്ന് കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു . വാക്സിൻ എടുക്കാത്ത സർക്കാർ ജീവനക്കാർ ആഴ്ചയിലൊരിക്കലും വാക്സീൻ എടുത്തവർ മാസത്തിലൊരിക്കലും പിസിആർ എടുക്കണമെന്നുണ്ട് . സുരക്ഷിത തൊഴിൽ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു .
നിരക്ക് കുറച്ചു ; അബുദാബിയിൽ പിസിആർ ടെസ്റ്റിന് 65 ദിർഹം മാത്രം
Read Time:1 Minute, 25 Second