സോളാര്‍  കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എതിരെ തെളില്ലെന്ന് റിപ്പോര്‍‌ട്ട് നല്‍കി ക്രൈംബ്രാഞ്ച്

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എതിരെ തെളില്ലെന്ന് റിപ്പോര്‍‌ട്ട് നല്‍കി ക്രൈംബ്രാഞ്ച്

0 0
Read Time:2 Minute, 51 Second

കൊച്ചി: സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എതിരെ തെളിവൊന്നുമില്ലെന്ന് റിപ്പോര്‍‌ട്ട് നല്‍കി ക്രൈംബ്രാഞ്ച്. ഇതോടെ കേസ് സിബിഐയ്‌ക്ക് വിട്ട സംസ്ഥാന സര്‍ക്കാര്‍ വെട്ടിലായിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിക്കും മ‌റ്റ് യുഡിഎഫ് നേതാക്കള്‍ക്കുമെതിരായ കേസ് ഈയിടെയാണ് സര്‍ക്കാര്‍ സിബിഐയ്‌ക്ക് വിട്ടത്. സംഭവദിവസം പരാതിക്കാരി പറയുംപോലെ ഉമ്മന്‍ചാണ്ടി ക്ളിഫ്‌ ഹൗസില്‍ ഉണ്ടായിരുന്നില്ല. പരാതിക്കാരി എത്തിയതിനും തെളിവൊന്നുമില്ലെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.
2018ല്‍ പരാതിക്കാരി നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കേന്ദ്ര സര്‍ക്കാരിനെ കേസിന്റെ സ്ഥിതിവിവര റിപ്പോര്‍ട്ട് അറിയിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആഭ്യന്തര സെക്രട്ടറി ടി.കെ ജോസ് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവൊന്നും ലഭിച്ചില്ലെന്നും പരാതിക്കാരി പറയുന്ന കാര്യങ്ങള്‍ നടന്നെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പറയുന്നത്.
2012 സെപ്‌തംബര്‍ 19ന് വൈകിട്ട് 4മണിക്ക് ക്ളിഫ്‌ഹൗസില്‍ വച്ച്‌ ഉമ്മന്‍ചാണ്ടി തന്നെ പീഡിപ്പിച്ചു എന്നായിരുന്നു പരാതിക്കാരി ആരോപിച്ചത്. എന്നാല്‍ അന്ന് ക്ളിഫ്‌ഹൗസിലുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്‌റ്റാഫ് അംഗങ്ങള്‍, ജീവനക്കാര്‍,പൊലീസുകാര്‍, വന്ന മ‌റ്റ് ആളുകള്‍ ഇവരെ വിശദമായി ചോദ്യം ചെയ്‌തതിന്റെയും പരാതിക്കാരിയുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഈ നിലപാടിലെത്തിയത്.
മൊബൈല്‍ രേഖകള്‍ ഏഴ് വര്‍ഷം മുന്‍പുള‌ളത് നല്‍കാന്‍ കമ്ബനികള്‍ക്ക് സാധിക്കാത്തതിനാല്‍ ആ വിവരങ്ങള്‍ ലഭ്യമല്ല. ഇതിനാലാണ് കേസ് സിബിഐയ്‌ക്ക് വിടാന്‍ ശുപാര്‍ശ ചെയ്‌തതെന്നാണ് റിപ്പോര്‍ട്ടിലുള‌ളത്. രണ്ടര വര്‍ഷത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!