നിയമസഭാ തെരെഞ്ഞെടുപ്പ് പ്രവാസികളെ ദ്രോഹിച്ചവർക്കെതിരെയുള്ള  വിധിയെഴുത്താവണം: പി.കെ അൻവർ നഹ

നിയമസഭാ തെരെഞ്ഞെടുപ്പ് പ്രവാസികളെ ദ്രോഹിച്ചവർക്കെതിരെയുള്ള വിധിയെഴുത്താവണം: പി.കെ അൻവർ നഹ

0 0
Read Time:4 Minute, 0 Second

ദുബൈ: ആസന്നമായ നിയമസഭാ തെരെഞ്ഞെടുപ്പ് പ്രവാസികളെ ദ്രോഹിച്ചവർക്കെതിരെയുള്ള വിധിയെഴുത്താവണമെന്ന് യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജന സെക്രട്ടറി പി കെ അൻവർ നഹ അഭ്യർത്ഥിച്ചു. ദുബൈ കെ
എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തെരെഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഗ്ദാന പെരുമഴ നൽകി പ്രവാസികളെ വഞ്ചിക്കുകയും കോവിഡ് സമയത്ത് നാട്ടിലെത്തിയ പ്രവാസികളെ മരണത്തിന്റെ വ്യാപാരികളായി ചിത്രീകരിക്കുകയും ചെയ്ത് ഇടത് ഗവണ്മെന്റിന്റെ പ്രവാസികളോടുള്ള നിഷേധക സമീപനത്തിനെതിരെയായിരിക്കും ഈ തെരെഞ്ഞെടുപ്പിൽ മതേതര ജനാധിപത്യ കേരള സമൂഹം വോട്ട് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. തുടർഭരണത്തിനായി ബി.ജെ.പിയെയും കൂട്ട് പിടിച്ച് നടത്തുന്ന ഇടത് മുന്നണിയുടെ പൊള്ളത്തരം മതേതര കേരള സമൂഹം മനസ്സിലാക്കിയുട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കോവിട് മാനദണ്ഡം പാലിച്ചു കൊണ്ട് നടത്തിയ കൺവെൻഷനിൽ
ദുബായ് കെ എം സി സി കാസറഗോഡ്
ജില്ലാ പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജന സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു ഗ്ലോബൽ കെ.എം.സി.സി കോർഡിനേറ്റർ സി.വി.എം.വാണിമേൽ മുഖ്യ പ്രഭാഷണം നടത്തി. പ്രമുഖ മാധ്യമ പ്രവർത്തകനും ചന്ദ്രിക മുൻ എഡിറ്റർ ടി.പി ചെറൂപ്പ,
ദുബൈ കെ.എം.സി.സി സംസ്ഥാന ജന സെക്രട്ടറി മുസ്തഫ തിരൂർ, ഓർഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി, വൈസ് പ്രസിഡന്റ് ഹനീഫ് ചെർക്കള, സെക്രട്ടറി അഡ്വ ഇബ്രാഹിം ഖലീൽ, ജില്ലാ ഭാരവാഹികളായ റഷീദ് ഹാജി കല്ലിങ്കാൽ മഹമൂദ് ഹാജി പൈവളിക, റാഫി പള്ളിപ്പുറം, സി.എച്ച്‌ നൂറുദ്ധീൻ,, സലാം തട്ടാനിച്ചേരി, കെ പി അബ്ബാസ് കളനാട്
ഹസൈനാർ ബീഞ്ചന്തടുക്ക, ഫൈസൽ മുഹ്സിൻ തളങ്കര, അഷ്‌റഫ്‌ പാവൂർ, വിവിധ മണ്ഡലം കമ്മിറ്റികളെ പ്രതിനിധീകരിച്ച് കൊണ്ട്.അഷ്‌റഫ് ബായാർ ഫൈസൽ പട്ടേൽ ഷബീർ കീഴുർ ഹനീഫ് ബാവ നഗർ സലാം മാവിലാടം ഇബ്രാഹിം ബേരികെ സത്താർ ആലമ്പാടി ഷാജഹാൻ കാഞ്ഞങ്ങാട് ബഷീർ പാറപ്പള്ളി അഷ്‌റഫ് ബച്ചൻ യൂസുഫ് ഷേണി
സുബൈർ കുബണൂർ സുബൈർ അബ്ദുല്ല സഫ്‌വാൻ അണങ്ങൂർ ആരിഫ് ചെരുമ്പ മുനീർ പള്ളിപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു
എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് റഷീദ് ഹാജി കല്ലിങ്കാൽ പ്രാർത്ഥനയും ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ നന്ദിയും പറഞ്ഞു. കാസറഗോഡ് ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലെ യു ഡി എഫ് സ്ഥാനാര്ഥികളായ മഞ്ചേശ്വരം: എകെഎം അഷ്‌റഫ്
കാസറഗോഡ്: എൻഎ നെല്ലിക്കുന്ന് ഉദുമ: ബാലകൃഷ്ണൻ പെരിയ കാഞ്ഞങ്ങാട്‌: പി വി സുരേഷ് . തൃക്കരിപ്പൂർ: എംപി ജോസഫ് എന്നിവർ വീഡിയോകോൺഫറൻസിലൂടെ കൺവെൻഷനിൽ സംസാരിച്ചു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!