സ്വർണ്ണം പൂശി,ആഡംബരം തുളുംമ്പും വിമാനം എയർപോർട്ടിൽ ഉപേക്ഷിച്ച നിലയിൽ

സ്വർണ്ണം പൂശി,ആഡംബരം തുളുംമ്പും വിമാനം എയർപോർട്ടിൽ ഉപേക്ഷിച്ച നിലയിൽ

0 0
Read Time:6 Minute, 38 Second

വാഷിങ്​ടണ്‍: ഒരുവട്ടം കണ്ണ്​ ഉടക്കിയാല്‍ ഇമവെട്ടാതെ നോക്കിപ്പോകും, സ്വര്‍ണവര്‍ണമണിഞ്ഞ്​ ആഡംബരത്തി​ന്‍റെ നേര്‍സാക്ഷ്യമായി ആകാശത്തും ഭൂമിയിലും പറന്നുനടന്ന ട്രംപി​ന്‍റെ ആ സ്വന്തം വിമാനം. വി.ഐ.പി യാത്രകള്‍, ഫോ​ട്ടോഷൂട്ടുകള്‍ തുടങ്ങി പലതിനും മുന്‍ പ്രസിഡന്‍റ്​ അഭിമാനത്തോടെ ഉപയോഗിച്ചത്​. കത്തിയും ഫോര്‍ക്കും പിടിച്ച്‌​ വിമാനത്തിലിരുന്ന്​ കെ.എഫ്​.സി, മക്​ഡൊണാള്‍ഡ്​സ്​ വിഭവങ്ങള്‍ കഴിക്കുന്നതി​ന്‍റെ ചിത്രങ്ങള്‍ വരെ പുറംലോകം ആസ്വദിച്ച്‌​ കണ്ടു. 24 കാരറ്റ്​ സ്വര്‍ണത്തില്‍ തീര്‍ത്ത സീറ്റ്​ കൊളുത്തുകള്‍, അലങ്കൃതമായ ബാത്​റൂമുകള്‍… അങ്ങനെ എന്തൊക്കെയായിരുന്നു.
ഈ ബോയിങ്​ 757 വിമാനം പക്ഷേ, മന്‍ഹാട്ടനില്‍നിന്ന്​ 60 കിലോമീറ്റര്‍ അകലെ ന്യൂയോര്‍കിലെ ഓറഞ്ച്​ കൗണ്ടിയില്‍ വെറുതെ വിശ്രമിക്കുകയാണിപ്പോള്‍, പഴയ പ്രൗഢിയുടെ നിഴലായി.
ഒരു എഞ്ചിനി​ന്‍റെ ചില ഭാഗങ്ങള്‍ അഴിച്ചുമാറ്റിയിട്ടുണ്ട്​​. രണ്ടാമത്തേത്​ പ്ലാസ്​റ്റികില്‍ പൊതിഞ്ഞുവെച്ചനിലയിലും​. ഇനിയും ലക്ഷക്കണക്കിന്​ ഡോളറുകള്‍ ഒഴുകിയാലേ ആകാശത്ത്​ ഈ വിമാനം പറക്കൂ. കോവിഡില്‍ കുടുങ്ങി ടൂറിസം മേഖല പഴയ നില പ്രാപിക്കാത്തതിനാല്‍ ട്രംപി​ന്‍റെ വിമാനവും അതിവേഗമൊന്നും തിരിച്ചുവരുമെന്ന്​ അമേരിക്കക്കാര്‍ പ്രതീക്ഷിക്കുന്നില്ല.
ഏറെയായി വിമാനം കട്ടപ്പുറത്താണെന്ന്​ മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇനി എന്നുമുതല്‍ യാത്ര പുനരാരംഭിക്കും എന്നതിനുമില്ല ഉത്തരം.
ട്രംപ്​ കൈവെച്ച ടൂറിസം അനുബന്ധ മേഖലകളില്‍നിന്ന്​ വരുമാനം നിലച്ചത്​ ബാധിച്ചതായാണ്​ സൂചന. മോശം കാലാവസ്​ഥയില്‍ ഒന്നും ചെയ്യാതെ വിമാനം ഇ​ട്ടേച്ചുപോന്നതിനാല്‍​ തുരു​െമ്ബടുക്കാന്‍ സാധ്യതയേറെ. മഞ്ഞും മഴയും ഈര്‍പവും തുടങ്ങി കാലാവസ്​ഥയുടെ ഓരോ ഘടകവും ഇതിനു മേല്‍ പരിക്കേല്‍പിക്കും. ദീര്‍ഘനാള്‍ നിര്‍ത്തിയിടുന്ന വിമാനങ്ങള്‍ കുറെകൂടി അകലെ കാലാവസ്​ഥ അത്രക്ക്​ ബാധിക്കാത്ത ഒരു മരുഭൂമിയിലാണ്​ പതിവായി നിര്‍ത്തിയിടാറ്​. അത്​ വേണ്ടെന്നുവെച്ചാണ്​ അനാഥമായി കിടക്കുന്നത്​.
കുറെകൂടി ചെറിയ എട്ടു സീറ്റ്​ സെസ്​ന 750 കോര്‍പറേറ്റ്​ ജെറ്റ്​ ആണ്​ നിലവില്‍ ട്രംപ്​ ഉപയോഗിക്കുന്നത്​.
2010ലായിരുന്നു ബോയിങ്​ 757 വിമാനം ട്രംപ്​ സ്വന്തമാക്കുന്നത്​. മൈക്രോസോഫ്​റ്റ്​ ശതകോടീശ്വരന്‍ പോള്‍ അലെ​ന്‍റെതായിരുന്നു അതുവരെയും ഈ വിമാനം. പിന്നീട്​ അതിവേഗം ട്രംപിന്​ ഇഷ്​ട യാത്രാവാഹനമായി. പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പ്​ പ്രചാരണ ഘട്ടങ്ങളിലും ഇത്​ കൂടെ സഞ്ചരിച്ചു. പക്ഷേ, നല്ലകാലം കഴിഞ്ഞതോടെ വിമാനയാത്രക്ക്​ ചെലവ്​ വല്ലാതെ കൂടി. മണിക്കൂറിന്​ 15,000- 18,000 ഡോളര്‍ വരെ വേണമെന്നു വന്നതോടെ ശരിക്കും പ്രയാസം വന്നുമൂടി. എന്നല്ല, കൂടുതല്‍ നേരം പറത്താവുന്ന അവസ്​ഥ വിട്ടതായും വ്യോമയാന രംഗത്തെ വിദഗ്​ധര്‍ പറയുന്നു.
എഞ്ചിന്‍ പഴക്കവും ആവശ്യമായ ഭാഗങ്ങള്‍ സംഘടിപ്പിക്കാനുള്ള ബുദ്ധിമുട്ടും പരിഗണിച്ചാല്‍ ട്രംപ്​ ചെയ്​തതു തന്നെ വഴി എന്നു വേണേല്‍ പറയേണ്ടിവരും. മിക്ക വിമാനസര്‍വീസുകളും 757 മോഡലുകള്‍ ​ഉപേക്ഷിക്കുന്നതാണ്​ കാലം. റോള്‍സ്​റോയ്​സ്​ എഞ്ചിനുകളിലൊന്ന്​ കാര്യമായ അറ്റകുറ്റപ്പണി വേണ്ട സാഹചര്യത്തിലാണ്​. പോള്‍ അലന്‍ ഈ വിമാനം വാങ്ങും​മുമ്ബ്​ മെക്​​സികോയില്‍ വാണിജ്യ ആവശ്യത്തിന്​സര്‍വീസ്​ നടത്തിയതാണ്​. അതുകഴിഞ്ഞ്​ പോള്‍ അലനും ഉപയോഗിച്ചു. അദ്ദേഹം വില്‍ക്കുന്നുവെന്ന്​ കേട്ടപ്പോള്‍ ചാടിപ്പിടിച്ചതാണ്​. പിന്നീട്​ ഫ്രാന്‍സില്‍നിന്ന്​ വരുത്തിയ അലങ്കാര വസ്​തുക്കള്‍ ഉപയോഗിച്ച്‌​ അകത്ത്​ ഒന്നാകെ മാറ്റി.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ട്രംപി​ന്‍റെ ആസ്​തിയില്‍ കാര്യമായ ഇടിവുണ്ടായതായാണ്​ റിപ്പോര്‍ട്ടുകള്‍. അടുത്തിടെ ന്യൂയോര്‍ക്​ ടൈംസ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​ 42 കോടി ഡോളറിലേറെ വ്യക്​തിഗത ബാധ്യതയുണ്ടെന്നാണ്​. അവയിലേറെയും അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ അടച്ചുതീര്‍ക്കേണ്ടവയും. ഗോള്‍ഫ്​ കോഴ്​സുകളുള്‍പെടെ സുപ്രധാന ബിസിനസ്​ സംരംഭങ്ങളിലേറെയും വന്‍നഷ്​ടത്തിലാണ്​. അതുവഴി 2016 ഫെബ്രുവരിയില്‍ 300 കോടി ഡോളര്‍ ആസ്​തിയുള്ളത്​ ചുരുങ്ങിയത്​ 230 കോടി ഡോളറായി ചുരുങ്ങിയിട്ടുണ്ടാകുമെന്നാണ്​ കണക്കുകൂട്ടല്‍. 10 കോടി ഡോളര്‍ കൊടുത്തുവാങ്ങിയ ബോയിങ്​ 757 മോഡല്‍ ഇനി വില്‍പന നടത്തിയാല്‍ ഒരു കോടി ഡോളര്‍ പോലും തരപ്പെടില്ലെന്ന ആധി വേറെ.
228 യാത്രക്കാര്‍ക്കിരിക്കാവുന്ന വിമാനം ആഡംബരം കൂട്ടി 43 സീറ്റിലേക്ക്​ ചുരുക്കിയതിനാല്‍ വിമാനസര്‍വീസ്​ നടത്തുന്നവര്‍ എടുക്കാന്‍ സാധ്യത പിന്നെയും കുറവ്​. വഴികളടഞ്ഞാകുമോ ട്രംപ്​ ഇവിടെ നിര്‍ത്തിയിട്ട്​ പോയത്​? ഉത്തരത്തിനായി കാത്തിരിപ്പിലാണ്​ ലോകം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!