കോവിഡ് വാക്സിനെടുത്താൽ നോമ്പ് മുറിയില്ല : യുഎഇ മതകാര്യവിഭാഗം  

കോവിഡ് വാക്സിനെടുത്താൽ നോമ്പ് മുറിയില്ല : യുഎഇ മതകാര്യവിഭാഗം  

0 0
Read Time:1 Minute, 31 Second

അബൂദാബി:
കോവിഡ് വാക്സീൻ എടുക്കുന്നതും പിസിആർ ടെസ്റ്റ് നടത്തുന്നതും മൂലം വ്രതാനുഷ്ഠാനത്തിനു ഭംഗം വരില്ലെന്ന് അബുദാബി , ദുബായ് മതകാര്യ വിഭാഗങ്ങൾ വ്യക്തമാക്കി . കോവിഡ് മഹാമാരിയുടെ വ്യാപനം തടയുക എന്ന ഉദേശത്തോടെയുള്ള വാക്സീൻ വ്രതാനുഷ്ഠാനത്തിനു തടസ്സമല്ല .
നോമ്പ് എടുത്തവർക്കും വാക്സീൻ എടുക്കാനും പിസിആർ ടെസ്റ്റ് നടത്താനും അനുമതിയുണ്ടെന്നു ഗ്രാൻഡ് മുഫ്തിയും ദുബായ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് മേധാവിയുമായ ഷെയ്ഖ് ഡോ . അഹ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഹദ്ദാദ് പറഞ്ഞു .
വിശപ്പടക്കുകയോ ക്ഷീണം മാറ്റുകയോ എന്ന ഉദേശത്തോടെയല്ല കോവിഡ് വാക്സിൻ എടുക്കുന്നത് എന്നതുകൊണ്ട് വ്രതത്തിന്റെ ചൈതന്യത്തെ നഷ്ടപ്പെടുത്തുന്നില്ല . രോഗ സ്ഥിരീകരണത്തിനായി സ്രവമെടുത്തോ ( സ്വാബ് ) , രക്തമെടുത്തോ ഉള്ള പരിശോധനകളും വ്രതാനുഷ്ഠാനത്തിനു ഭംഗം വരില്ല . വാക്സീൻ എടുത്തവർ മനപൂർമല്ലാതെ ഛർദിച്ചാലും നോമ്പു മുറിയില്ല .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!