ഭക്ഷണം ഹലാൽ ആണോ എന്ന് തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധനയുമായി യു.എ.ഇ

ഭക്ഷണം ഹലാൽ ആണോ എന്ന് തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധനയുമായി യു.എ.ഇ

0 0
Read Time:2 Minute, 8 Second

               
അബൂദാബി:
ഭക്ഷണം ഹലാൽ ആണോ എന്നറിയാൻ യു.എ.ഇ ലാബിൽ ശാസ്ത്രീയ പരിശോധനക്ക് സംവിധാനം . ഉൽപ്പന്നങ്ങളിൽ പന്നിയിറച്ചിയുടെ ഡി.എൻ.എ അടങ്ങിയിട്ടുണ്ടോ എന്നു കണ്ടെത്താനാണ് പരിശോധന . അബൂദബയിലാണ് ഡി.എൻ.എ സാങ്കേതികവിദ്യയിലുള്ള പരിശോധന നടത്തുക . മൃഗങ്ങളുടെ പ്രോട്ടീനും മാംസവും ഉപയോഗിച്ച് വിവിധ ഭക്ഷ്യ ഉത്പന്നങ്ങൾ നിർമിക്കുന്നുണ്ട് . സംസ്കരിച്ച ഭക്ഷണങ്ങളിൽ മറഞ്ഞിരിക്കുന്ന മാംസ സാന്നിധ്യം തിരിച്ചറിയുക എന്നതും പ്രയാസമാണ് . ഇത്തരം ഭക്ഷ്യഉത്പ്പന്നങ്ങൾ പരിശോധിക്കാനാണ് അബൂദബി അമാൻ ലാബ് പരിശോധനക്കാനയി ആർ.ടി.പി.സി.ആർ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നത് . പൊതുസ്വകാര്യ മേഖലയിലെ ഇടപാടുകാരിൽ നിന്നുള്ള ഭക്ഷ്യ സാമ്പിളുകളിൽ പന്നിയിറച്ചി ഡി.എൻ.എ കണ്ടെത്താൻ ഈ സാങ്കേതികവിദ്യ സഹായിക്കും . ജനിതകമാറ്റം വരുത്തിയ ജീവിയുടെ സാന്നിധ്യം മികച്ച ഡി.എൻ.എ പി.സി.ആർ പരിശോധനയിലൂടെ കണ്ടെത്താനാകും .

ഭക്ഷണത്തിലും സൗന്ദര്യ വർദ്ധക ഉത്പന്നങ്ങളിലും പന്നിയിറച്ചിയും അതിൻറെ ചേരുവകളും അടങ്ങിയിട്ടുണ്ടോ എന്നു കണ്ടെത്താൻ എളുപ്പം സാധിക്കുമെന്നും അധികൃതർ വിശദീകരിച്ചു . പരിശോധന റിസൽട്ട് ഏതാനും മണിക്കൂറുകൾക്കുള്ളിൽ റിപ്പോർട്ട് ചെയ്യും . ഖലീഫ ഇൻഡസ്ട്രിയൽ സോണിൽ നാഷണൽ കാറ്ററിങ് കമ്പനിയുടെ ഭാഗമായി പ്രവർത്തിക്കുന്ന അമാൻ ലാബിലാണ് ഹലാൽ പരിശോധനക്ക് സൗകര്യം ഒരുക്കുന്നത് .

Happy
Happy
50 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
50 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!